ത്രിപുരയെ തകർത്ത് കേരളം
Saturday, January 4, 2025 1:24 AM IST
ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ ത്രിപുരയെ 145 റണ്‍സിനു കീഴടക്കി കേരളം.
ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 327 റണ്‍സെടുത്തു. ത്രിപുര 42.3 ഓവറിൽ 182നു പുറത്തായി. കേരളത്തിനുവേണ്ടി കൃഷ്ണപ്രസാദ് 110 പന്തിൽ 135 റണ്‍സ് നേടി.