ഇന്ത്യക്കു റാങ്ക് നഷ്ടം
Wednesday, January 8, 2025 1:46 AM IST
ദുബായ്: ഐസിസി പുരുഷ ടെസ്റ്റ് ടീം റാങ്കിംഗിൽ ഇന്ത്യക്കു സ്ഥാന നഷ്ടം. രണ്ടിൽനിന്ന് മൂന്നിലേക്ക് ഇന്ത്യ ഇറങ്ങി. ബോർഡർ-ഗാവസ്കർ ട്രോഫി 3-1നു നഷ്ടപ്പെട്ടതോടെയാണ് ഇന്ത്യയുടെ റാങ്ക് മൂന്നിലേക്ക് ഇറങ്ങിയത്.
പാക്കിസ്ഥാനെതിരായ രണ്ടു മത്സര ടെസ്റ്റ് പരന്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക രണ്ടാം റാങ്കിലേക്ക് ഉയർന്നു. ഇന്ത്യക്ക് 109ഉം ദക്ഷിണാഫ്രിക്കയ്ക്ക് 112ഉം റേറ്റിംഗ് പോയിന്റാണ്.
ഓസ്ട്രേലിയ 126 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ട് (106), ന്യൂസിലൻഡ് (96) ടീമുകളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.