ട്രീസ-ഗായത്രി സഖ്യം പ്രീക്വാർട്ടറിൽ
Wednesday, January 8, 2025 1:46 AM IST
ക്വാലാലംപുർ: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റനിൽ ഇന്ത്യയുടെ ട്രീസ ജോളി, ഗായത്രി ഗോപിചന്ദ് സഖ്യം വനിതാ ഡബിൾസ് പ്രീക്വാർട്ടറിൽ. തായ്ലൻഡിന്റെ ഒർന്നിച്ച ജോംഗ്സത, സുകിട്ട സുവാച്ചായ് സഖ്യത്തെയാണ് ഇന്ത്യൻ കൂട്ടുകെട്ട് തോൽപ്പിച്ചത്.
ടൂർണമെന്റിലെ ആറാം സീഡായ ഇന്ത്യൻ സഖ്യം 21-10, 21-10 സ്കോറിന് എതിരാളികളെ മറികടന്നു. ആദ്യ ഗെയിം അനായാസം നേടിയ ഇന്ത്യൻ സഖ്യം, രണ്ടാം ഗെയിമിന്റെ തുടക്കത്തിൽ താളം തെറ്റിയെങ്കിലും തിരിച്ചെത്തി ജയം സ്വന്തമാക്കി.
മേൽക്കൂര ചോർന്നു
പുരുഷ സിംഗിൾസിൽ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയിയുടെ മത്സരം കോർട്ടിന്റെ മേൽക്കൂര ചോർച്ചയെ തുടർന്ന് ഉപേക്ഷിച്ചു. കാനഡയുടെ ബ്രിയാൻ യാംഗിനെതിരായുള്ള മത്സരത്തിൽ ആദ്യ ഗെയിം 21-12ന് നേടിയ പ്രണോയ് രണ്ടാം ഗെയിമിൽ 6-3ന് മുന്നിട്ട് നിൽക്കുന്പോഴാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്.
ഒരുമണിക്കൂറിനുശേഷം പുനരാരംഭിച്ചെങ്കിലും യാംഗ് 11-9ന് മുന്നിട്ടു നിൽക്കുന്പോൾ വീണ്ടും ചോർച്ചയുണ്ടായി. മത്സരം ഇന്ന് തുടരും.