നൈ​​സാ​​യി അ​​ങ്ങ് ഒ​​ഴി​​വാ​​ക്കി​​യ​​ല്ലേ... ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ അ​​ഞ്ചാം ടെ​​സ്റ്റി​​നു​​ള്ള പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ​​നി​​ന്നു രോ​​ഹി​​ത് ശ​​ർ​​മ​​യെ മാ​​റ്റി​​യ​​തി​​നെ ഇ​​തി​​ൽ​​ക്ക​​വി​​ഞ്ഞു വി​​ശേ​​ഷി​​പ്പി​​ക്കാ​​നാ​​വി​​ല്ല.ടെ​​സ്റ്റ് ടീ​​മി​​ൽ ഇ​​നി രോ​​ഹി​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​മി​​ല്ലെ​​ന്ന് സെ​​ല​​ക്ട​​ർ​​മാ​​ർ അ​​ദ്ദേ​​ഹ​​ത്തോ​​ടു പ​​റ​​ഞ്ഞ​​താ​​യാ​​ണ് വി​​വ​​രം.

ഫോം ​​ഔ​​ട്ടാ​​ണെ​​ങ്കി​​ലും ഏ​​തൊ​​രു താ​​ര​​വും ഇ​​തു​​വ​​രെ ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​ക​​ൾ മ​​റ​​ക്കു​​ക മാ​​ന്യ​​ത​​യ​​ല്ല. മാ​​ന്യ​​മാ​​യ ഒ​​രു യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കു​​ന്ന പാ​​ര​​ന്പ​​ര്യ​​ക്കാ​​ര​​ല്ല ബി​​സി​​സി​​ഐ എ​​ന്ന​​തി​​നാ​​ൽ രോ​​ഹി​​ത്തി​​നു വി​​ഷ​​മ​​മു​​ണ്ടാ​​യേ​​ക്കി​​ല്ല. കാ​​ര​​ണം, രാ​​ഹു​​ൽ ദ്രാ​​വി​​ഡ്, വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണ്‍, എം.​​എ​​സ്. ധോ​​ണി തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കാ​​ർ​​ക്കും യാ​​ത്ര​​യ​​യ​​പ്പ് മ​​ത്സ​​രം ന​​ൽ​​കാ​​ൻ ബി​​സി​​സി​​ഐ ത​​യാ​​റാ​​യി​​ട്ടി​​ല്ല. ഇ​ക്കാ​ല​ഘ​ട്ട​ത്തി​ൽ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ മാ​​ത്ര​​മാ​​ണ് വി​​ര​​മി​​ക്ക​​ൽ മ​​ത്സ​​രം ക​​ളി​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ച ഏ​​ക താ​​രം.

ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ മെ​​ൽ​​ബ​​ണ്‍ ടെ​​സ്റ്റ് ആ​​യി​​രി​​ക്കും രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ അ​​വ​​സാ​​ന റെ​​ഡ് ബോ​​ൾ ക്രി​​ക്ക​​റ്റ് എ​​ന്നാ​​ണ് ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ സ്പി​​ന്ന​​ർ ആ​​ർ. അ​​ശ്വി​​നു പി​​ന്നാ​​ലെ ഈ ​​പ​​ര​​ന്പ​​ര​​യ്ക്കി​​ടെ ടീം ​​ഇ​​ന്ത്യ​​യു​​ടെ വാ​​തി​​ൽ​​ക​​ട​​ന്നു പു​​റ​​ത്തു​​പോ​​യ മ​​റ്റൊ​​രു താ​​ര​​മാ​​കും രോ​​ഹി​​ത് എ​​ന്ന​​തും മ​​റ്റൊ​​രു ദുഃ​​ഖം.

വാ​​സ്ത​​വം എ​​ന്തു​​ത​​ന്നെ​​യാ​​ണെ​​ങ്കി​​ലും അ​​ഞ്ചാം ടെ​​സ്റ്റി​​ൽ​​നി​​ന്ന് രോ​​ഹി​​ത് സ്വ​​മേ​​ധ​​യാ മാ​​റി​​നി​​ൽ​​ക്കു​​ക​​യാ​​ണെ​​ന്നാ​​ണ് ടീം ​​വൃ​​ത്ത​​ങ്ങ​​ൾ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന വി​​ശദീ​​ക​​ര​​ണം. അ​​ശ്വി​​നും രോ​​ഹി​​ത്തി​​നും ശേ​​ഷം അ​​ടു​​ത്ത​​ത് വി​​രാ​​ട് കോ​​ഹ്‌​ലി​​ക്കെ​​തി​​രേ​​യാ​​ണ് സെ​​ല​​ക്ട​​ർ​​മാ​​രു​​ടെ നീ​​ക്ക​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ ശി​​ക്ഷ​​ണ​​കാ​​ല​​ത്ത് ഇ​​നി എ​​ന്തെ​​ല്ലാം സം​​ഭ​​വി​​ക്കു​​മെ​​ന്നും ക​​ണ്ട​​റി​​യു​​ക​​ത​​ന്നെ...

കോ​​ഹ്‌​ലി​​ക്കെ​​തി​​രേ നീ​​ക്കം

ഇ​​ന്ത്യ​​ൻ ടെ​​സ്റ്റ് ടീ​​മി​​ന്‍റെ വ​​രും​​ദി​​ന​​ങ്ങ​​ളി​​ൽ രോ​​ഹി​​ത് ശ​​ർ​​മ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തോ​​ട് ബി​​സി​​സി​​ഐ നേ​​രി​​ട്ട് അ​​റി​​യി​​ച്ചെ​​ങ്കി​​ൽ, രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ക​​രി​​യ​​ർ അ​​വ​​സാ​​നി​​ച്ചെ​​ന്നു ചു​​രു​​ക്കം.

രോ​​ഹി​​ത്തി​​നു​​ശേ​​ഷം ഇ​​നി വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്താ​​നാ​​ണ് ബി​​സി​​സി​​ഐ സെ​​ല​​ക്ട​​ർ​​മാ​​രു​​ടെ നീ​​ക്ക​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്നു. വി​​രാ​​ട് കോ​​ഹ്‌ലി​​യു​​ടെ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ഭാ​​വി​​യെ​​ക്കു​​റി​​ച്ചു​​ള്ള നി​​ർ​​ണാ​​യ​​ക തീ​​രു​​മാ​​ന​​മാ​​ണ് ല​​ക്ഷ്യം. നി​​ല​​വി​​ലെ മോ​​ശം ​​ഫോ​​മി​​ൽ ഇ​​നി​​യും തു​​ട​​ർ​​ന്നാ​​ൽ രോ​​ഹി​​ത്തി​​നു പി​​ന്നാ​​ലെ കോ​​ഹ്‌​ലി​​യും ടീ​​മി​​ൽ​​നി​​ന്നു പു​​റ​​ത്താ​​കു​​മെ​​ന്നാ​​ണ് സൂ​​ച​​ന.


ടെ​​സ്റ്റി​​ൽ 10,000 റ​​ണ്‍​സ് തി​​ക​​യ്ക്കാ​​നു​​ള്ള അ​​വ​​സ​​രം കോ​​ഹ്‌​ലി​​ക്കു ന​​ൽ​​കി​​യേ​​ക്കു​​മെ​​ന്നും ക​​രു​​ത​​പ്പെ​​ടു​​ന്നു. 9224 റ​​ണ്‍​സ് ടെ​​സ്റ്റി​​ൽ ഇ​​തു​​വ​​രെ കോ​​ഹ്‌​ലി ​നേ​​ടി​​യി​​ട്ടു​​ണ്ട്. 30 സെ​​ഞ്ചു​​റി​​യും 31 അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്.

ടീം ​​മാ​​റ്റ​​ത്തി​​ന്‍റെ പാ​​ത​​യി​​ൽ

ടീം ​​ഇ​​ന്ത്യ മാ​​റ്റ​​ത്തി​​ന്‍റെ പാ​​ത​​യി​​ലാ​​ണെ​​ന്നാ​​ണ് ബി​​സി​​സി​​ഐ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള വി​​ശ​​ദീ​​ക​​ര​​ണം. പ​​ല മു​​തി​​ർ​​ന്ന താ​​ര​​ങ്ങ​​ളും ഈ ​​വ​​ഴി​​യി​​ൽ കൊ​​ഴി​​ഞ്ഞുപോ​​യേ​​ക്കാം. രോ​​ഹി​​ത് ശ​​ർ​​മ മാ​​റി​​നി​​ന്ന​​തി​​നോ​​ടു വൈ​​കാ​​രി​​ക​​മാ​​യാ​​ണ് ഋ​​ഷ​​ഭ് പ​​ന്ത് പ്ര​​തി​​ക​​രി​​ച്ച​​ത്. ചി​​ല തീ​​രു​​മാ​​ന​​ങ്ങ​​ളി​​ൽ ന​​മ്മ​​ൾ ഒ​​ട്ടും പ​​ങ്കാ​​ളി​​ക​​ളാ​​യി​​രി​​ക്കി​​ല്ല, രോ​​ഹി​​ത്തി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ തീ​​രു​​മാ​​നമാ​​ണ് ന​​ട​​പ്പി​​ലാ​​ക്കി​​യ​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ അ​​ധി​​കം വി​​ശ​​ദീ​​ക​​ര​​ണം ന​​ൽ​​കാ​​ൻ ഞാ​​ൻ ആ​​ള​​ല്ല എ​​ന്ന​​താ​​യി​​രു​​ന്നു പ​​ന്തി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.

ര​​വീ​​ന്ദ്ര ജ​​ഡേ​​ജ ഈ ​​മാ​​റ്റ​​ത്തി​​ന്‍റെ സ​​മ​​യ​​ത്തും ടീ​​മി​​ലു​​ണ്ടാ​​കു​​മെ​​ന്നു​​മാ​​ണു ചി​​ല കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള സൂ​​ച​​ന.

ഓ​​സ്ട്രേ​​ലി​​യ​​യെ ക​​ണ്ടു പ​​ഠി​​ക്ക​​ണം

മാ​​ന്യ​​മാ​​യ യാ​​ത്ര​​യ​​യപ്പ് മു​​ത​​ൽ ഓ​​സ്ട്രേ​​ലി​​യ​​ക്കാ​​രി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​ക്കു പ​​ഠി​​ക്കാ​​നേ​​റെ​​യു​​ണ്ട്. പ​​ന്ത് ചു​​ര​​ണ്ടി ഓ​​സ്ട്രേ​​ലി​​യ​​ൻ ക്രി​​ക്ക​​റ്റി​​നെ നാ​ണ​ക്കേ​ടി​ലേ​ക്കു ത​ള്ളി​വി​ട്ട ഡേ​​വി​​ഡ് വാ​​ർ​​ണ​​റി​​നു​​വ​​രെ യാ​​ത്ര​​യ​​യപ്പ് ന​​ൽ​​കി​​യ​​വ​​രാ​​ണ് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ (സി​​എ). പോ​​രാ​​ട്ട വീ​​ര്യ​​മാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​ൻ ടീം ​​ക​​ണ്ടു​​പ​​ഠി​​ക്കേ​​ണ്ട മ​​റ്റൊ​​രു കാ​​ര്യം.

ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ പെ​​ർ​​ത്തി​​ൽ ന​​ട​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ടീം ​​ഇ​​ന്ത്യ ജ​​യി​​ച്ച​​ത് 195 റ​​ണ്‍​സി​​ന്. 3-0നു ​​ന്യൂ​​സി​​ല​​ൻ​​ഡി​​നോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷം ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ എ​​ത്തി​​യ ടീമിനു മാ​​ന​​സി​​ക ക​​രു​​ത്തു വ​​ർ​​ധി​​പ്പി​​ക്കാ​​ൻ മ​​റ്റെ​​ന്തു​​വേ​​ണം...?

എ​​ന്നാ​​ൽ, അ​​ഡ്‌​ലെ​​യ്ഡി​​ൽ ന​​ട​​ന്ന പി​​ങ്ക് ബോ​​ൾ ടെ​​സ്റ്റ് മു​​ത​​ൽ പി​​ന്നീ​​ട​​ങ്ങോ​​ട്ട് പി​​ന്നോ​​ട്ടു ന​​ട​​ക്കു​​ന്ന ടീം ​​ഇ​​ന്ത്യ​​യെ​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​ൻ മ​​ണ്ണി​​ൽ കാ​​ണു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ ടീ​​മു​​മാ​​യി ത​​ട്ടി​​ച്ചു​​നോ​​ക്കി​​യാ​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ ടീം ​​അ​​ത്ര​​ മെ​​ച്ച​​മൊ​​ന്നു​​മ​​ല്ല എ​​ന്ന​​തും വാ​​സ്ത​​വം.