കേരള ജയം ആറു റൺസിന്
Monday, January 6, 2025 11:05 PM IST
ഗോഹട്ടി : 23 വയസിൽ താഴെയുള്ള വനിതകളുടെ ട്വന്റി 20 ക്രിക്കറ്റിൽ കേരളത്തിനു ജയം. കേരളം ആറു റൺസിന് ജാർഖണ്ഡിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 107 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഝാർഖണ്ഡ് 19.4 ഓവറിൽ 101 റണ്‍സിന് ഓൾ ഔട്ടായി. 24 റണ്‍സെടുത്ത പി. അഖിലയാണ് കേരളത്തിന്റെ ടോപ് സ്കോറർ. ടി പി അജന്യ(17 ) നിത്യ ലൂർദ്ദ് (16) എന്നിവരും പൊരുതി .
മറുപടി ബാറ്റിംഗിനിറങ്ങിയ ജാർഖണ്ഡിന് വേണ്ടി ഓപ്പണർ ഇള ഖാൻ 45 റണ്‍സ് നേടി ടോപ് സ്കോററായി.