ഏവേ പോരിനു ബ്ലാസ്റ്റേഴ്സ്
Sunday, January 5, 2025 12:04 AM IST
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണ് ഫുട്ബോളിലെ 15-ാം റൗണ്ട് പോരാട്ടത്തിനു കേരള ബ്ലാസ്റ്റേഴ്സ് ഇന്നു കളത്തിൽ.
എവേ പോരാട്ടത്തിൽ പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ പഞ്ചാബിനോടു പരാജയപ്പെട്ടാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്.
14 പോയിന്റുമായി 10-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 18 പോയിന്റുമായി പഞ്ചാബ് എട്ടാം സ്ഥാനത്തുണ്ട്. 32 പോയിന്റുമായി മോഹൻ ബഗാനാണ് തലപ്പത്ത്.
ഗോവയ്ക്കു ജയം
ഇന്നലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോവ 4-2ന് ഒഡീഷ എഫ്സിയെ കീഴടക്കി. 25 പോയിന്റുമായി ഗോവ മൂന്നാം സ്ഥാനത്തെത്തി.