വോളി: കേരള ടീമുകളായി
Sunday, January 5, 2025 12:04 AM IST
തൃശൂർ: ദേശീയ പുരുഷ - വനിതാ വോളിബോൾ ചാന്പ്യൻഷിപ്പിനും ദേശീയ ഗെയിംസിനുമുള്ള കേരള പുരുഷ ടീമിനെ അബ്ദുൾ റഹീമും വനിതാ ടീമിനെ അശ്വതി രവീന്ദ്രനും നയിക്കും. നാളെ മുതൽ 14 വരെ ജയ്പൂരിലാണ് ചാന്പ്യൻഷിപ്പ് നടക്കുക.
പുരുഷ ടീം: ജെറോം വിനീത്, പി.വി. ജിഷ്ണു, അനു ജെയിംസ്, കെ. രാഹുൽ, അബ്ദുൽ റഹീം, എറിൻ വർഗീസ്, എസ്. അരവിന്ദൻ, എം.സി. മുജീബ്, ഇ.ജെ. ജോണ് ജോസഫ്, എൻ. ജിതിൻ, ടി.ആർ. സേതു, പി. ഹേമന്ത്, കെ. ആനന്ദ്, ടി.എസ്. ഷിബിൻ, എസ്.ടി. കോച്ച്: ഹരിലാൽ. അസിസ്റ്റന്റ് കോച്ച്: ഇ.കെ. കിഷോർകുമാർ, ലാലു ജോണ്. മാനേജർ: കെ.വി. ദാമോദരൻ.
വനിതാ ടീം: കെ.പി. അനുശ്രീ, ആർ.എസ്. ശില്പ, അന്ന മാത്യു, ജി. അനുമോൾ, ജെ. മേരി അനീന, എൻ.പി. അനഘ, സി. ശ്രുതി, എം.കെ. സേതുലക്ഷ്മി, അനഘ രാധാകൃഷ്ണൻ, രേവതി മോഹൻ, കെ. അമിത, വി. നന്ദന, അശ്വതി രവീന്ദ്രൻ, ടി.പി. ആരതി. കോച്ച്: എം. സഞ്ജയ് ബലിഗ. അസിസ്റ്റന്റ് കോച്ച്: ജോബി തോമസ്, മേഴ്സി ആന്റണി. മാനേജർ: കെ.ആർ. സാംബശിവൻ