സി​​ഡ്നി: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ബോ​​ർ​​ഡ​​ർ-​​ഗാ​​വ​​സ്ക​​ർ ട്രോ​​ഫി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര 3-1ന് ​​ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും താ​​ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത് പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ​​യെ.

പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ ജ​​യി​​ച്ച പെ​​ർ​​ത്തി​​ലും സി​​ഡ്നി​​യി​​ലെ അ​​വ​​സാ​​ന ടെ​​സ്റ്റി​​ലും ബും​​റ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് സി​​ഡ്നി ടെ​​സ്റ്റി​​ൽ ആ​​കെ 10 ഓ​​വ​​ർ മാ​​ത്ര​​മാ​​ണ് ബും​​റ എ​​റി​​ഞ്ഞ​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ബും​​റ ബൗ​​ൾ ചെ​​യ്യാ​​നെ​​ത്തി​​യി​​ല്ല.

പ​​ര​​ന്പ​​ര​​യി​​ൽ 32 വി​​ക്ക​​റ്റാ​​ണ് ബും​​റ വീ​​ഴ്ത്തി​​യ​​ത്. ഇ​​ന്ത്യ x ഓ​​സ്ട്രേ​​ലി​​യ പ​​ര​​ന്പ​​ര ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റ് നേ​​ട്ട​​മെ​​ന്ന റി​​ക്കാ​​ർ​​ഡി​​നൊ​​പ്പ​​മാ​​ണ് ബും​​റ. 2000-01ൽ ​​ഓ​​സ്ട്രേ​​ലി​​യ ഇ​​ന്ത്യ​​യി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യ​​പ്പോ​​ൾ ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗും 32 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ഒ​​രു പ​​ര​​ന്പ​​ര​​യി​​ൽ ഒ​​രു ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ നേ​​ടു​​ന്ന ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റ് എ​​ന്ന റി​​ക്കാ​​ർ​​ഡ് ബും​​റ സ്വ​​ന്ത​​മാ​​ക്കി. 47 വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ണ്ടാ​​യി​​രു​​ന്ന ബി​​ഷ​​ൻ സിം​​ഗ് ബേ​​ദി​​യു​​ടെ 31 വി​​ക്ക​​റ്റ് എ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് ബും​​റ തി​​രു​​ത്തി​​യ​​ത്.


‘നി​​രാ​​ശാ​​ജ​​ന​​ക​​മാ​​ണ്. എ​​ങ്കി​​ലും ന​​മ്മ​​ൾ ശ​​രീ​​ര​​ത്തി​​നും ചെ​​വി കൊ​​ടു​​ക്ക​​ണം. അ​​സ്വ​​സ്ഥ​​ത അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നാ​​ലാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​നാ​​യ​​ത്’-​സി​​ഡ്നി ടെ​​സ്റ്റി​​നു​​ശേ​​ഷം പരിക്ക് സൂചിപ്പിച്ച് ബും​​റ പ​​റ​​ഞ്ഞു.