ബഹാദൂർ സിംഗ് എഎഫ്ഐ പ്രസിഡന്റ്
Wednesday, January 8, 2025 1:46 AM IST
പാട്യാല: എഎഫ്ഐ (അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ) പ്രസിഡന്റായി മുൻ ഷോട്ട്പുട്ട് താരം ബഹാദൂർ സിംഗ് സാഗു തെരഞ്ഞെടുക്കപ്പെട്ടു. 2002 ബുസാൻ ഏഷ്യൻ ഗെയിംസിൽ ഷോട്ട്പുട്ടിൽ സ്വർണം നേടിയ താരമാണ്.