ബാസ്കറ്റ്ബോൾ: സെന്റ് എഫ്രേംസ് ജേതാക്കൾ
Monday, January 6, 2025 11:05 PM IST
കോഴിക്കോട്: എട്ടാമത് കല്യാണ്‍ കേന്ദ്ര സൗത്ത് ഇന്ത്യ ഇന്റർസ്കൂൾ ടൂർണമെന്റ് ആണ്‍കുട്ടികളുടെ ഫൈനലിൽ സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനവും പെണ്‍കുട്ടികളിൽ പ്രൊവിഡൻസ് എച്ച്എസ്എസ് കോഴിക്കോടും ജേതാക്കൾ.
വീറും വാശിയും നിറഞ്ഞ പെണ്‍കുട്ടികളുടെ ഫൈനലിൽ പ്രൊവിഡൻസ് എച്ച്എസ്എസ് കോഴിക്കോട് 69-68ന് സെന്റ് ജോസഫ്സ് എച്ച്എസ്എസ് സേലത്തെ തോൽപ്പിച്ചു.
ആണ്‍കുട്ടികളുടെ ഫൈനലിൽ സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ മാന്നാനം 83-42ന് സിൽവർ ഹിൽ എച്ച്എസ്എസ് കോഴിക്കോടിനെ പരാജയപ്പെടുത്തി.