ലോക റിക്കാർഡ് കരുണ്‍ നായർ
Saturday, January 4, 2025 1:24 AM IST
വിശാഖപട്ടണം: ലിസ്റ്റ് എ ക്രിക്കറ്റിൽ പുറത്താകാതെ ഏറ്റവും കൂടുതൽ റണ്‍സ് എന്ന ലോക റിക്കാർഡ് കുറിച്ച് കരുണ്‍ നായർ.
വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ അഞ്ച് ഇന്നിംഗ്സിനിടെ നാല് നോട്ടൗട്ട് അടക്കം നാലു സെഞ്ചുറി നേടിയാണ് വിദർഭ താരമായ കരുണ്‍ നായർ റിക്കാർഡ് കുറിച്ചത്.
അഞ്ച് ഇന്നിംഗ്സിൽനിന്ന് 542 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് കരുണ്‍ നായർ പുറത്തായത്. ന്യൂസിലൻഡിന്റെ മുൻതാരം ജയിംസ് ഫ്രാങ്ക്ളിന്റെ നേരിലെ 527 റണ്‍സ് എന്ന റിക്കാർഡാണ് പഴങ്കഥയായത്.
ജമ്മു കാഷ്മീരിനെതിരേ 112 നോട്ടൗട്ട്, ഛത്തീസ്ഗഡിനെതിരേ 44 നോട്ടൗട്ട്, ചണ്ഡിഗഡിനെതിരേ 163 നോട്ടൗട്ട്, തമിഴ്നാടിനെതിരേ 111 നോട്ടൗട്ട് എന്നീ ഇന്നിംഗ്സുകൾക്കുശേഷം ഇന്നലെ ഉത്തർപ്രദേശിനെതിരേ 112 റണ്‍സ് നേടിയാണ് കരുണ്‍ പുറത്തായത്.