ജിംനാസ്റ്റിക്സ്: മെഡല്‍ വാരി കേരളം
Wednesday, January 8, 2025 1:46 AM IST
കൊച്ചി: ഗുജറാത്തിൽ നടന്ന ദേശീയ ജിംനാസ്റ്റിക്സ് ചാന്പ്യൻഷിപ്പില് കേരളത്തിനു മെഡൽനേട്ടം. മൂന്ന് സ്വര്‍ണവും നാലു വെള്ളിയും എട്ടു വെങ്കലവുമായി 15 മെഡലുകളാണ് കേരളം നേടിയത്.
ജെ.എസ്. ഹരികൃഷ്ണന്, മിഥുൻ വി. നായര്‍, മുഹമ്മദ് നിബ്രാസ് ഹക്ക് എന്നിവർക്കാണു സ്വര്‍ണനേട്ടം.
ട്രാംപോളിനൻ ടീമിനത്തില്‍ കേരളം വെങ്കലം നേടി. ടി.ആർ. അനില്‍ രാജേന്ദ്രന്, എ.എൻ. സൂരജ്, യദുരാജ്, മനു മുരളി എന്നിവരായിരുന്നു ടീമംഗങ്ങൾ.