അനുശ്രീ നയിക്കും
Sunday, January 5, 2025 12:04 AM IST
കൊച്ചി: ദേശീയ സ്കൂള്‍ ഗെയിംസിലെ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 19 കേരള ടീമിനെ പറവൂർ സ്വദേശിനിയായ എ.ആര്. അനുശ്രീ നയിക്കും. മുത്തൂറ്റ് വോളിബോള്‍ അക്കാദമി താരമായ അനുശ്രീ നന്ത്യാട്ടുകുന്നം എസ്എന്‍വി സ്കൂള്‍ വിദ്യാർഥിനിയാണ്.
ടീം: അനുശ്രീ, സില ജെയ്മോന്, അവന്തിക ശ്രീജിത്ത്, അധീന രാജ്, കെ.എ. ശ്രീലക്ഷ്മി , ദേവിക വിനോദ്, അമീലിയ, ഏയ്ഞ്ചല്‍ ഷാജി, അന്‍സ പോള്‍സണ്‍, യു. മാളവിക, അഭിരാമി സുരേഷ്, അമിനി. കോച്ച്: ലിന്‍സി കൃഷ്ണ, മാനേജര്‍: വിശാല്‍. നാളെ മുതല്‍ വിജയവാഡയിലാണ് ചാമ്പ്യന്‍ഷിപ്.