സി​​ഡ്നി: ക്യാ​​പ്റ്റ​​ൻ ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ പ​​രി​​ക്കി​​നി​​ട​​യി​​ലും ഓ​​സ്ട്രേ​​ലി​​യ​​ൻ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 181ൽ ​​ഒ​​തു​​ക്കാ​​ൻ ഇ​​ന്ത്യ​​യെ സ​​ഹാ​​യി​​ച്ച​​ത് മു​​ഹ​​മ്മ​​ദ് സി​​റാ​​ജി​​ന്‍റെ സ്വിം​​ഗ് ബൗ​​ളിം​​ഗ്.

ഒ​​പ്പം പ്ര​​സി​​ദ്ധ് കൃ​​ഷ്ണ​​യു​​ടെ ആ​​ക്ര​​മ​​ണോ​​ത്സു​​ക​​ത​​യും നി​​തീ​​ഷ് കു​​മാ​​റി​​ന്‍റെ പി​​ന്തു​​ണ​​യു​​മാ​​യ​​പ്പോ​​ൾ ഇ​​ന്ത്യ​​ക്ക് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ നാ​​ലു റ​​ണ്‍​സി​​ന്‍റെ ലീ​​ഡ്. 185നു ​​പു​​റ​​ത്താ​​ക്കി​​യ ആ​​തി​​ഥേ​​യ​​രെ 181നു ​​എ​​റി​​ഞ്ഞി​​ട്ടു​​ള്ള തി​​രി​​ച്ച​​ടി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ x ഓ​​സ്ട്രേ​​ലി​​യ അ​​ഞ്ചാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ര​​ണ്ടാം​​ദി​​ന​​ത്തി​​ന്‍റെ ഹൈ​​ലൈ​​റ്റ്.

ഇ​​ൻ & ഔ​​ട്ട് സ്വിം​​ഗ്

ഈ ​​പ​​ര​​ന്പ​​ര​​യി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച സ്വിം​​ഗ് ബൗ​​ളിം​​ഗ് കാ​​ഴ്ച​​വ​​ച്ച​​ത് ഇ​​ന്ത്യ​​യു​​ടെ മു​​ഹ​​മ്മ​​ദ് സി​​റാ​​ജാ​​ണ്. എ​​ന്നാ​​ൽ, ആ​​ദ്യ നാ​​ലു ടെ​​സ്റ്റി​​ലും കാ​​ര്യ​​മാ​​യി വി​​ക്ക​​റ്റ് നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല. ഒ​​രു ഡി​​ഗ്രി​​യി​​ൽ അ​​ധി​​കം പ​​ന്ത് ഇ​​രു ഭാ​​ഗ​​ത്തേ​​ക്കും (ഇ​​ൻ സ്വിം​​ഗ്, ഔ​​ട്ട് സ്വിം​​ഗ്) സ്വിം​​ഗ് ചെ​​യ്യി​​ച്ച ഈ ​​പ​​ര​​ന്പ​​ര​​യി​​ലെ ഏ​​ക ബൗ​​ള​​റാ​​ണ് സി​​റാ​​ജ്. സി​​ഡ്നി​​യി​​ൽ സി​​റാ​​ജി​​ന്‍റെ സ്വിം​​ഗ് അ​​തി​​ന്‍റെ പാ​​ര​​മ്യ​​ത​​യി​​ലാ​​യി​​രു​​ന്നു.

സി​​ഡ്നി​​യി​​ൽ ഇ​​ന്നിം​​ഗ്സി​​ലെ ആ​​ദ്യ 20 ഓ​​വ​​റി​​ലെ ശ​​രാ​​ശ​​രി സ്വിം​​ഗ് 2.2 ഡി​​ഗ്രി. ബും​​റ​​യു​​ടേ​​ത് 1.1ഉം ​​പ്ര​​സി​​ദ്ധ് കൃ​​ഷ്ണ​​യു​​ടേ​​ത് ഒ​​ന്നും. ഓ​​സീ​​സ് ബൗ​​ള​​ർ​​മാ​​രി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ശ​​രാ​​ശ​​രി സ്വിം​​ഗ് ബ്യൂ ​​വെ​​ബ്സ്റ്റ​​റി​​നാ​​യി​​രു​​ന്നു, 0.9. ഡി​​ഗ്രി.

ഓ​​സ്ട്രേ​​ലി​​യ​​ൻ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ലെ 12-ാം ഓ​​വ​​റി​​ന്‍റെ ര​​ണ്ടാം പ​​ന്തി​​ൽ സാം ​​കോ​​ണ്‍​സ്റ്റാ​​സി​​നെ​​യും (23) അ​​ഞ്ചാം പ​​ന്തി​​ൽ ട്രാ​​വി​​സ് ഹെ​​ഡി​​നെ​​യും (4) സി​​റാ​​ജ് പു​​റ​​ത്താ​​ക്കി​​യ​​ത് സ്വിം​​ഗി​​ന്‍റെ മ​​നോ​​ഹാ​​രി​​ത​​യോ​​ടെ. തു​​ട​​ർ​​ച്ച​​യാ​​യു​​ള്ള സി​​റാ​​ജി​​ന്‍റെ ഔ​ട്ട് സ്വിം​​ഗി​​നു ബാ​​റ്റു​​വ​​ച്ച കോ​​ണ്‍​സ്റ്റാ​​സ് ഗ​​ള്ളി​​യി​​ൽ ജ​​യ്സ്വാ​​ളി​​ന്‍റെ കൈ​​ക​​ളി​​ൽ അ​​വ​​സാ​​നി​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യി സ്വിം​​ഗ് എ​​റി​​യു​​ന്ന​​തി​​നി​​ടെ സ്വിം​​ഗി​​ല്ലാ​​ത്ത പ​​ന്തി​​ലാ​​യി​​രു​​ന്നു ഹെ​​ഡി​​നെ സി​​റാ​​ജ് സെ​​ക്ക​​ൻ​​ഡ് സ്ലി​​പ്പി​​ൽ രാ​​ഹു​​ലി​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ച​​ത്.


അ​​തി​​വേ​​ഗം പ​​ന്ത്

നാ​​ലു റ​​ണ്‍​സ് ലീ​​ഡ് നേ​​ടി​​യ ഇ​​ന്ത്യ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ​​പ്പോ​​ൾ ത​​ക​​ർ​​ത്ത​​ടി​​ച്ച​​ത് ഋ​​ഷ​​ഭ് പ​​ന്ത്. 29 പ​​ന്തി​​ൽ പ​​ന്ത് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യി​​ലെത്തി. ഒ​​രു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ വേ​​ഗ​​മേ​​റി​​യ ര​​ണ്ടാ​​മ​​ത് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യാ​​ണ്. 2022ൽ ​​ല​​ങ്ക​​യ്ക്കെ​​തി​​രേ പ​​ന്ത് ത​​ന്നെ 28 പ​​ന്തി​​ൽ അ​​ർ​​ധ​​ശ​​ത​​കം തി​​ക​​ച്ച​​താ​​ണ് ഇന്ത്യൻ റി​​ക്കാ​​ർ​​ഡ്. 33 പ​​ന്തി​​ൽ 61 റ​​ണ്‍​സ് പ​​ന്ത് സ്വ​​ന്ത​​മാ​​ക്കി.

വി​​രാ​​ട് കോ​​ഹ്‌​ലി ​ആ​​റു റ​​ണ്‍​സി​​നു പു​​റ​​ത്താ​​യ​​ത് അ​​ദ്ദേ​​ഹ​​ത്തെ നാ​​ണ​​ക്കേ​​ടി​​ന്‍റെ റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക് ത​​ള്ളി​​വി​​ട്ടു. 2024-25 സീ​​സ​​ണി​​ൽ കോ​​ഹ്‌​ലി ​ര​​ണ്ട​​ക്കം കാ​​ണാ​​തി​​രി​​ക്കു​​ന്ന​​ത് 10-ാം ത​​വ​​ണ​​യാ​​ണ്. ഈ ​​പ​​ര​​ന്പ​​ര​​യി​​ൽ കോ​​ഹ്‌​ലി​​യു​​ടെ ബാ​​റ്റിം​​ഗ് ശ​​രാ​​ശ​​രി 23.75 മാ​​ത്രം.

പെ​​ർ​​ത്തി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യി​​ട്ടു​​കൂ​​ടി​​യാ​​ണി​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 141/6 എ​​ന്ന സ്കോ​​റി​​ലാ​​ണ് ര​​ണ്ടാം​​ദി​​നം ഇ​​ന്ത്യ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും (8) വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റു​​മാ​​ണ് (6) ക്രീ​​സി​​ൽ.