കേരളത്തിനു ജയം
Thursday, December 12, 2024 11:33 PM IST
അഹമ്മദാബാദ്: സീനിയർ വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം എട്ടു വിക്കറ്റുകൾക്ക് ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി.
പുറത്താകാതെ 83 റണ്‍സ് നേടുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ക്യാപ്റ്റൻ ഷാനിയുടെ പ്രകടനമാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്. ഷാനിയാണ് പ്ലയർ ഓഫ് ദ് മാച്ചും.
സ്കോർ: ഉത്തരാഖണ്ഡ് 47.4 ഓവറിൽ 189 റണ്‍സിന് ഓൾ ഒൗട്ട്. കേരളം 43.5 ഓവറിൽ 192/2.