മാ​​ഡ്രി​​ഡ്: ആ​ക്ര​മ​ണ​വും പ്ര​തി​രോ​ധ​വും എ​ല്ലാം ഒ​ത്തു​ചേ​ർ​ന്ന പ​ഴ​യ ക്ലാ​സി​ക് ബാ​ഴ്സ​ലോ​ണ​യെ സാ​ന്‍റി​യാ​ഗോ ബ​ർ​ണാ​ബു​വി​ൽ ക​ണ്ടു. സീ​​സ​​ണി​​ലെ ആ​​ദ്യ എ​​ൽ​​ക്ലാ​​സി​​ക്കോ​​യി​​ൽ ബാ​ഴ്സ​ലോ​ണ​യു​ടെ സ​ർ​വ മേ​ധാ​വി​ത്വ​ത്തി​നു മു​ന്നി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ത​ല​കു​നി​ക്കേ​ണ്ടി​വ​ന്നു.

പ​രി​ശീ​ല​ക​നാ​യു​ള്ള ആ​​ദ്യ എ​​ൽ​​ക്ലാ​​സി​​ക്കോ​​യി​​ൽ മി​​ക​​ച്ച ത​​ന്ത്ര​​ങ്ങ​​ളി​​ലൂ​​ടെ റ​​യ​​ലി​​നെ ത​​ക​​ർ​​ത്ത് ബാ​​ഴ്സ പ​​രി​​ശീ​​ല​​ക​​ൻ ഹാ​​ൻ​​സി ഫ്ളി​​ക്കി​​ന് എ​​ക്കാ​​ല​​വും ഓ​​ർ​​ത്തി​​രിക്കാ​​നു​​ള്ള വി​​ജ​​യ​​മാ​​ണ് സാ​​ന്‍റി​​യാ​​ഗോ ബ​​ർ​​ണാ​​ബു​​വി​​ൽ നേ​​ടി​​യ​​ത്. എ​​ന്നാ​​ൽ ആ​​ദ്യ എ​​ൽ​​ക്ലാ​​സി​​ക്കോ​​യി​​ൽ എ​​ട്ട് ഓ​​ഫ് സൈ​​ഡു​​ക​​ളു​​മാ​​യി കി​​ലി​​യ​​ൻ എം​​ബ​​പ്പെ​​യ്ക്ക് നി​​രാ​​ശ ന​​ൽ​​കി​​യൊ​​രു മ​​ത്സ​​ര​​വു​​മാ​​യി​​രു​​ന്നു.

റ​​യ​​ലി​​ന്‍റെ സ്വ​​ന്തം കാ​​ണി​​ക​​ളു​​ടെ മു​​ന്നി​​ൽ, സാ​​ന്‍റി​​യാ​​ഗോ ബ​​ർ​​ണാ​​ബു​​വി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ എ​​തി​​രി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളു​​ക​​ൾ​​ക്ക് ബാ​​ഴ്സ​​ലോ​​ണ വി​​ജ​​യ​​ക്കൊ​​ടി പാ​​റി​​ച്ചു.

ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി (54, 57) ഓ​​രോ ഗോ​​ൾ വീ​​തം നേ​​ടി​​യ ലാ​​മി​​ൻ യ​​മാ​​ൽ (77’), റാ​​ഫി​​ഞ്ഞ (84’) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ളാ​​ണ് ബാ​​ഴ്സ​​യ്ക്കു ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. ലാ ​​ലി​​ഗ​​യി​​ൽ തോ​​ൽ​​വി അ​​റി​​യാ​​തെ​​യു​​ള്ള തു​​ട​​ർ​​ച്ച​​യാ​​യ 42 മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് റ​​യ​​ൽ ആ​​ദ്യ പ​​രാ​​ജ​​യ​​മേ​​റ്റു​​വാ​​ങ്ങി​​യ​​ത്.

നാ​​ലു എ​​ൽ​​ക്ലാ​​സി​​ക്കോ​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലു തോ​​ൽ​​വി​​ക​​ൾ​​ക്കു​​പി​​ന്നാ​​ലെ 2023 മാ​​ർ​​ച്ചി​​നു​​ശേ​​ഷം ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ ആ​​ദ്യ ജ​​യ​​മാ​​ണ്. ജ​​യ​​ത്തോ​​ടെ 30 പോ​​യി​​ന്‍റാ​​യ ബാ​​ഴ്സ ലീ​​ഗി​​ൽ 11 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ര​​ണ്ടാ​​മ​​തു​​ള്ള റ​​യ​​ലു​​മാ​​യു​​ള്ള പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം ആ​​റാ​​ക്കി ഉ​​യ​​ർ​​ത്തി.

ഗോ​​ളു​​ക​​ൾ, റിക്കാർഡിൽ യമാൽ

ആ​​ദ്യ പ​​കു​​തി​​യി​​ൽ ഗോ​​ളു​​ക​​ൾ അ​​ക​​ന്നു നി​​ന്ന​​പ്പോ​​ൾ ര​​ണ്ടാം പ​​കു​​തി​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു ഗോ​​ളു​​ക​​ളി​​ൽ ലെ​​വ​​ൻ​​ഡോ​​വ്സ്കി മ​​ത്സ​​രം ബാ​​ഴ്സ​​യു​​ടേ​​താ​​ക്കി. ര​​ണ്ടു ഗോ​​ളു​​ക​​ളു​​മാ​​യി ഈ ​​സീ​​സ​​ണി​​ൽ ലെ​​വ​​ൻ​​ഡോ​​വ്സി​​യു​​ടെ ഗോ​​ളെ​​ണ്ണം 17ലെ​​ത്തി.

ലാ ​​ലി​​ഗ​​യി​​ൽ 14 ഗോ​​ളു​​ക​​ളു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. 54-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ക് ക​​സാ​​ഡോ​​യു​​ടെ മി​​ക​​ച്ച പാ​​സി​​ലാ​​ണ് പോ​​ള​​ണ്ട് താ​​രം ഗോ​​ൾ നേ​​ടി​​യ​​ത്. ര​​ണ്ടാം ത​​വ​​ണ ഗോ​​ൾ നേ​​ടാ​​ൻ മൂ​​ന്നു മി​​നി​​റ്റ് കൂ​​ടി​​യേ വേ​​ണ്ടി​​വ​​ന്നു​​ള്ളൂ.

ബാ​​ഴ്സ​​യു​​ടെ മൂ​​ന്നാം ഗോ​​ൾ നേ​​ടി​​യ യ​​മാ​​ൽ എ​​ൽ ക്ലാ​​സി​​ക്കോ​​യി​​ൽ ഗോ​​ൾ നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ക​​ളി​​ക്കാര​​നാ​​യി. 17 വ​​യ​​സും 106 ദി​​വ​​സു​​മാ​​ണ് യ​​മാ​​ലി​​ന്‍റെ പ്രാ​​യം. റാ​​ഫി​​ഞ്ഞ കൂ​​ടി ഗോ​​ൾ നേ​​ടി മാ​​ഡ്രി​​ഡി​​ന്‍റെ ത​​ക​​ർ​​ച്ച പൂ​​ർ​​ത്തി​​യാ​​ക്കി.

ബാഴ്സയുടെ യു​​വശക്തി

ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​ക്കാ​​ഡ​​മി​​യി​​ൽ ക​​ളി​​ച്ച​​വ​​ള​​ർ​​ന്ന അ​​ഞ്ചു​​പേ​​രെ​​യാ​​ണ് പ​​രി​​ശീ​​ല​​ൻ ഹാ​​ൻ​​സി ഫ്ളി​​ക് ആ​​ദ്യ പ​​തി​​നൊ​​ന്നി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. മൂ​​ന്നു ദി​​വ​​സം മു​​ന്പ് ഇ​​തേ സ്റ്റാ​​ർ​​ട്ടിം​​ഗ് ഇ​​ല​​വ​​ണാ​​ണ് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നെ 4-1ന് ​​ത​​ക​​ർ​​ത്ത​​ത്. ബാ​​ഴ്സ ടീ​​മി​​ലെ ആ​​ദ്യ പ​​തി​​നൊ​​ന്നി​​ലെ ആ​​റു പേ​​രും 22 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള​​വ​​രാ​​യി​​രു​​ന്നു.


ഓ​​ഫ് സൈ​​ഡ് കെ​​ണിയിൽ പെട്ട് റയൽ

ഫ്ളി​​ക്കി​​ന്‍റെ പ്ര​​തി​​രോ​​ധ​​ത​​ന്ത്ര​​മാ​​ണ് റ​​യ​​ലി​​നെ വ​​ല​​ച്ച​​ത്. ക​​ഴി​​ഞ്ഞ ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ അ​​ലാ​​വ്സി​​നെ​​തി​​രേ 11 ത​​വ​​ണ​​യാ​​ണ് ബാ​​ഴ്സ പ്ര​​തി​​രോ​​ധം ഓ​​ഫ് സൈ​​ഡ് കെ​​ണി​​യൊ​​രു​​ക്കി​​യ​​ത്. എ​​ന്നാ​​ൽ റ​​യ​​ലി​​നെ​​തി​​രേ ഓ​​ഫ് സൈ​​ഡ് കെ​​ണി​​യു​​ടെ എ​​ണ്ണം 12 ആ​​ക്കി ഉ​​യ​​ർ​​ത്തി റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു.

റ​​യ​​ലി​​ലെ​​ത്തി​​യ​​ശേ​​ഷം എ​​ല്ലാ മ​​ത്സ​​ര​​ങ്ങ​​ളി​​ലു​​മാ​​യി ഇ​​തു​​വ​​രെ എ​​ട്ടു ഗോ​​ൾ നേ​​ടി​​യ കി​​ലി​​യ​​ൻ എം​​ബ​​പ്പെ​​യ്ക്ക് ന​​ല്ല ഓ​​ർ​​മ​​ക​​ള​​ല്ല ആ​​ദ്യ എ​​ൽ ക്ലാ​​സി​​ക്കോ സ​​മ്മാ​​നി​​ച്ച​​ത്. മ​​ത്സ​​ര​​ത്തി​​ലാ​​കെ എ​​ടു​​ത്ത മൂ​​ന്നു ഷോ​​ട്ടു​​ക​​ളും ല​​ക്ഷ്യ​​ത്തി​​ലേ​​ക്കാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ബാ​​ഴ്സ പ്ര​​തി​​രോ​​ധ​​ത്തി​​നു മു​​ന്നി​​ൽ പ​​ത​​റി​​യ എം​​ബ​​പ്പെ​​യു​​ടെ ര​​ണ്ടു ഗോ​​ളു​​ക​​ൾ ഓ​​ഫ് സൈ​​ഡി​​ൽ കു​​രു​​ങ്ങി. ര​​ണ്ടു ത​​വ​​ണ സു​​വ​​ർ​​ണാ​​വ​​സ​​രം ന​​ഷ്ട​​മാ​​ക്കി. ആ​​ദ്യ പ​​കു​​തി​​യി​​ൽ 11 ട​​ച്ചു​​ക​​ൾ മാ​​ത്ര​​മാ​​ണ് എം​​ബ​​പ്പെ ന​​ട​​ത്തി​​യ​​ത്.

മ​​ത്സ​​ര​​ത്തി​​ൽ 12 ത​​വ​​ണ റ​​യ​​ൽ ഓ​​ഫ് സൈ​​ഡ് കെ​​ണി​​യി​​ൽ കു​​ടു​​ങ്ങി​​യ​​പ്പോ​​ൾ അ​​തി​​ൽ എ​​ട്ടി​​ലും എം​​ബ​​പ്പെ​​യാ​​ണ് ഇ​​ര​​യാ​​യ​​ത്. ഫ്ര​​ഞ്ച് താ​​ര​​ത്തി​​ന്‍റെ ക​​രി​​യ​​റി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ ഇ​​ത്ര​​യും ഓ​​ഫ് സൈ​​ഡു​​ക​​ൾ​​ക്ക് ഇ​​ര​​യാ​​കു​​ന്ന​​ത്. അ​​തി​​ൽ ആ​​റും ആ​​ദ്യ പ​​കു​​തി​​യി​​ലാ​​യി​​രു​​ന്നു.

2009നു​​ശേ​​ഷം ലാ​​ലി​​ഗ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഓ​​ഫ് സൈ​​ഡ് വ​​രു​​ത്തി​​യ ക​​ളി​​ക്കാ​​ര​​നെ​​ന്ന റി​​ക്കാ​​ർ​​ഡി​​നൊ​​പ്പ​​മാ​​ണ് എം​​ബ​​പ്പെ​​യെ​​ത്തി​​യ​​ത്. 2015 മേ​​യി​​ൽ അ​​ത്ല​​റ്റി​​ക് ക്ല​​ബ്ബി​​നെ​​തി​​രേ എ​​ൽ​​ഷെ​​യു​​ടെ ജൊ​​നാ​​ഥ​​സ് നേ​​ടി​​യ റി​​ക്കാ​​ർ​​ഡി​​നൊ​​പ്പ​​മാ​​ണ് ഫ്ര​​ഞ്ച് താ​​രം.

ഈ ​​സീ​​സ​​ണി​​ൽ പ്ര​​ധാ​​ന അ​​ഞ്ചു ലീ​​ഗു​​ക​​ളി​​ൽ ആ​​ദ്യ പ​​കു​​തി​​യി​​ൽ ത​​ന്നെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഓ​​ഫ് സൈ​​ഡ് വ​​രു​​ത്തി​​യ ക​​ളി​​ക്കാ​​ര​​നെ​​ന്ന റി​​ക്കാ​​ർ​​ഡും ഫ്ര​​ഞ്ച് താ​​ര​​ത്തി​​നാ​​യി.

2003-04 ലാ ​​ലി​​ഗ സീ​​സ​​ണു​​ശേ​​ഷം ആ​​ദ്യ പ​​കു​​തി​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഓ​​ഫ് സൈ​​ഡിൽ പെട്ട ടീ​​മെ​​ന്ന സ്വ​​ന്തം റി​​ക്കാ​​ർ​​ഡി​​ൽ റ​​യ​​ലെ​​ത്തി. 2013 മാ​​ർ​​ച്ചി​​ൽ സെ​​ൽ​​റ്റ വി​​ഗോ​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ത്ര ത​​ന്നെ ഓ​​ഫ് സൈ​​ഡി​​ൽ റ​​യ​​ൽ പെ​​ട്ട​​ത്.

എൽ-ആർ-വൈ ത്രയം


ബാ​ഴ്സ​ലോ​ണ​യി​ൽ ഒ​രു കാ​ല​ത്ത് മു​ന്നേ​റ്റ​നി​ര​യി​ൽ എ​തി​ർ ടീ​മു​ക​ൾ​ക്ക് പേ​ടി സ്വ​പ്ന​മാ​യി വി​രാ​ജി​ച്ച എം-​എ​സ്-​എ​ൻ (മെസി-സുവാരസ്-നെയ്മർ) ത്ര​യം പോ​ലെ​യാ​യി​രി​ക്കു​ക​യാ​ണ് ലെ​​വ​​ൻ​​ഡോ​​വ്ക്സി-​​റാ​​ഫി​​ഞ്ഞ-​​യ​​മാ​​ൽ ത്ര​​യം ഈ ​​സീ​​സ​​ണി​​ൽ പ​​ത്തോ അ​​തി​​ല​​ധി​​കമോ ഗോ​​ളു​​ക​​ൾ​​ക്കു നേ​​രി​​ട്ട് ഇ​​ട​​പെ​​ട്ടി​​ട്ടു​​ണ്ട്.

ലെ​​വ​​ൻ​​ഡോ​​വ്സ്കി (16), റാ​​ഫി​​ഞ്ഞ (12), യ​​മാ​​ൽ (11). ലെ​​വ​​ൻ​​ഡോ​​വ്സ്കി 14 ഗോ​​ളു​​ക​​ളു​​മാ​​യി മു​​ന്നി​​ൽ​​നി​​ൽ​​ക്കു​​ന്പോ​​ൾ റാ​​ഫി​​ഞ്ഞ (ആ​​റു ഗോ​​ൾ), യ​​മാ​​ൽ (അ​​ഞ്ചു ഗോ​​ൾ) ആ​​ദ്യ അ​​ഞ്ചി​​ലു​​ണ്ട്. അ​​സി​​സ്റ്റി​​ൽ ആ​​റെ​​ണ്ണം വീ​​ത​​മാ​​യി യ​​മാ​​ലും റാ​​ഫി​​ഞ്ഞ​​യു​​മാ​​ണ് ആ​​ദ്യ സ്ഥാ​​ന​​ത്ത്.