സി​ഡ്നി: ഡേ​വി​ഡ് വാ​ർ​ണ​റി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നേ​തൃ​ത്വ വി​ല​ക്ക് നീ​ക്കി ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ (സി​എ). മൂ​ന്നം​ഗ റി​വ്യൂ പാ​ന​ലാ​ണ് ഡേ​വി​ഡ് വാ​ർ​ണ​റി​ന്‍റെ ക്യാ​പ്റ്റ​ൻ​സി വി​ല​ക്ക് ഏകകണ്ഠമായി നീ​ക്കി​യ​ത്.

2018ൽ ​ഉ​യ​ർ​ന്ന ഒ​ത്തു​ക​ളി വി​വാ​ദ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വാ​ർ​ണ​റി​നു ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ ലീ​ഡ​ർ​ഷി​പ് റോ​ളു​ക​ളി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. വി​ല​ക്കു നീ​ങ്ങി​യ​തോ​ടെ ആ​ഭ്യ​ന്ത​ര ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ വാ​ർ​ണ​റി​നു ക്യാ​പ്റ്റ​നാ​കാം.


2024 ജ​നു​വ​രി​യി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തോ​ടെ വാ​ർ​ണ​ർ ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​ൽ​നി​ന്നു വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഓ​സ്ട്രേ​ലി​യ​ൻ ജ​ഴ്സി​യി​ൽ 112 ടെ​സ്റ്റും 161 ഏ​ക​ദി​ന​വും 110 ട്വ​ന്‍റി-20​യും വാ​ർ​ണ​ർ ക​ളി​ച്ചി​ട്ടു​ണ്ട്.