ക്രൈ​​സ്റ്റ്ച​​ർ​​ച്ച്: ലി​​സ്റ്റ് എ ​​ക്രി​​ക്ക​​റ്റി​​ലെ അ​​തി​​വേ​​ഗ ഇ​​ര​​ട്ട​​സെ​​ഞ്ച​​റി റി​​ക്കാ​​ർ​​ഡ് ഇ​​നി ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ചാ​​ഡ് ബോ​​വ്സി​​നു സ്വ​​ന്തം. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ട്രാ​​വി​​സ് ഹെ​​ഡും ഇ​​ന്ത്യ​​യു​​ടെ എ​​ൻ. ജ​​ഗ​​ദീ​​ശ​​നും സ്വ​​ന്ത​​മാ​​ക്കി​​വ​​ച്ചി​​രു​​ന്ന റി​​ക്കാ​​ർ​​ഡ് ബോ​​വ്സ് ത​​ക​​ർ​​ത്തു. 103 പ​​ന്തി​​ലാ​​യി​​രു​​ന്നു ബോ​​വ്സി​​ന്‍റെ ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി പി​​റ​​ന്ന​​ത്. ദ ​​ഫോ​​ഡ് ട്രോ​​ഫി​​യി​​ൽ കാ​​ന്‍റ​​ർ​​ബ​​റി​​ക്കു​​വേ​​ണ്ടി ഒ​​ട്ടാ​​ഗോ​​യ്ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു ബോ​​വ്സി​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗ്.

മ​​ത്സ​​ര​​ത്തി​​ൽ 110 പ​​ന്തി​​ൽ 205 റ​​ണ്‍​സു​​മാ​​യി ബോ​​വ്സ് പു​​റ​​ത്താ​​യി. ബോ​​വ്സി​​ന്‍റെ ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി ബ​​ല​​ത്തി​​ൽ കാ​​ന്‍റ​​ർ​​ബ​​റി 50 ഓ​​വ​​റി​​ൽ ഒ​​ന്പ​​തു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 343 റ​​ണ്‍​സ് നേ​​ടി. ഒ​​ട്ടാ​​ഗോ​​യു​​ടെ മ​​റു​​പ​​ടി 24.5 ഓ​​വ​​റി​​ൽ 103ൽ ​​അ​​വ​​സാ​​നി​​ച്ചു. ഫ​​ല​​ത്തി​​ൽ കാ​​ന്‍റ​​ർ​​ബ​​റി​​ക്ക് 240 റ​​ണ്‍​സി​​ന്‍റെ കൂ​​റ്റ​​ൻ ജ​​യം.

എ​​ൻ. ജ​​ഗ​​ദീ​​ശ​​നും ട്രാ​​വി​​സ് ഹെ​​ഡും 114 പ​​ന്തി​​ലാ​​യി​​രു​​ന്നു ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി​​യി​​ലെ​​ത്തി​​യ​​ത്. 2021-22 മാ​​ർ​​ഷ് ക​​പ്പി​​ൽ ക്വീ​​ൻ​​സ്‌ലാ​​ൻ​​ഡി​​നെ​​തി​​രേ സൗ​​ത്ത് ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു​​വേ​​ണ്ടി​​യാ​​യി​​രു​​ന്നു മാ​​ർ​​ഷി​​ന്‍റെ 114 പ​​ന്തി​​ലെ ഡ​​ബി​​ൾ സെ​​ഞ്ചു​​റി.


2022 വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ൽ അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു ത​​മി​​ഴ്നാ​​ടി​​ന്‍റെ ജ​​ഗ​​ദീ​​ശ​​ൻ 114 പ​​ന്തി​​ൽ ഡ​​ബി​​ൾ തി​​ക​​ച്ച​​ത്. അ​​ന്ന് 141 പ​​ന്തി​​ൽ 277 റ​​ണ്‍​സ് ജ​​ഗ​​ദീ​​ശ​​ൻ സ്വ​​ന്ത​​മാ​​ക്കി. ലി​​സ്റ്റ് എ ​​ക്രി​​ക്ക​​റ്റി​​ൽ ഒ​​രു ബാ​​റ്റ​​റി​​ന്‍റെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​റാ​​ണി​​ത്.

2023ൽ ​​ന്യൂ​​സി​​ല​​ൻ​​ഡി​​നാ​​യി അ​​ര​​ങ്ങേ​​റി​​യ ബോ​​വ്സ് ആ​​റ് ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് 99 റ​​ണ്‍​സും 11 ട്വ​​ന്‍റി-20​​യി​​ൽ​​നി​​ന്ന് 187 റ​​ണ്‍​സും നേ​​ടി​​യി​​ട്ടു​​ണ്ട്. 2012 ഐ​​സി​​സി അ​​ണ്ട​​ർ 19 ലോ​​ക​​ക​​പ്പി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്നു ബോ​​വ്സ്.