മി​​ർ​​പു​​ർ: ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ സ​​ന്ദ​​ർ​​ശ​​ക​​രാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു മു​​ൻ​​തൂ​​ക്കം.

ര​​ണ്ടാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ബം​​ഗ്ലാ​​ദേ​​ശ് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 101 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. ഏ​​ഴു വി​​ക്ക​​റ്റ് കൈ​​യി​​ലി​​രി​​ക്കേ 101 റ​​ണ്‍​സി​​നു പി​​ന്നി​​ലാ​​ണ് ആ​​തി​​ഥേ​​യ​​ർ. സ്കോ​​ർ: ബം​​ഗ്ലാ​​ദേ​​ശ് 106, 101/3. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 308.

ആ​​റു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 140 റ​​ണ്‍​സ് എ​​ന്ന സ്കോ​​റി​​ൽ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ര​​ണ്ടാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ പു​​ന​​രാ​​രം​​ഭി​​ച്ച ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, 308നു ​​പു​​റ​​ത്താ​​യി.


വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ ക​​യ്ൽ വെ​​റെ​​യ്ന്‍റെ സെ​​ഞ്ചു​​റി​​യാ​​യി​​രു​​ന്നു ര​​ണ്ടാം ദി​​ന​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ഇ​​ന്നിം​​ഗ്സി​​ലെ പ്ര​​ത്യേ​​ക​​ത. 144 പ​​ന്ത് നേ​​രി​​ട്ട വെ​​റെ​​യ്ൻ 114 റ​​ണ്‍​സ് നേ​​ടി.

വെ​​റെ​​യ്ന്‍റെ ര​​ണ്ടാം ടെ​​സ്റ്റ് സെ​​ഞ്ചു​​റി​​യാ​​ണ്. വി​​യാ​​ൻ മ​​ൾ​​ഡ​​ർ 54 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി. ഏ​​ഴാം വി​​ക്ക​​റ്റി​​ൽ ക​​യ്ൽ വെ​​റെ​​യ്നും വി​​യാ​​ൻ മ​​ൾ​​ഡ​​റും ചേ​​ർ​​ന്ന് 119 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ച​​താ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ സ്കോ​​ർ 300 ക​​ട​​ത്തി​​യ​​ത്.