ഗോ​​ഹ​​ട്ടി: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡി​​നു മി​​ന്നും ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് 5-0നു ​​ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി​​യെ ത​​ക​​ർ​​ത്തു. അ​​ലാ​​ഡി​​ൻ അ​​ജ​​റൈ (5’, 90’), പാ​​ർ​​ഥി​​വ് ഗൊ​​ഗോ​​യ് (44’, 55’) എ​​ന്നി​​വ​​ർ നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡി​​നു​​വേ​​ണ്ടി ഇ​​ര​​ട്ടഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. ലൂ​​യി​​സ് നി​​ക്സ​​ന്‍റെ (82’) വ​​ക​​യാ​​യി​​രു​​ന്നു മ​​റ്റൊ​​രു ഗോ​​ൾ.


ആ​​റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് എ​​ട്ടു പോ​​യി​​ന്‍റു​​മാ​​യി നോ​​ർ​​ത്ത് ഈ​​സ്റ്റ് അ​​ഞ്ചാം സ്ഥാ​​ന​​ത്തേ​​ക്കെ​​ത്തി. 12 പോ​​യി​​ന്‍റു​​മാ​​യി ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി ര​​ണ്ടാം സ്ഥാ​​ന​​ത്തു തു​​ട​​രു​​ന്നു. ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് 4-0നു ​മു​ഹ​മ്മ​ദ​നെ കീ​ഴ​ട​ക്കി. സീ​സ​ണി​ൽ ഹൈ​ദ​രാ​ബാ​ദി​ന്‍റെ ആ​ദ്യ ജ​യ​മാ​ണ്.