റാ​വ​ൽ​പി​ണ്ടി: പാ​ക്കി​സ്ഥാ​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇം​ഗ്ല​ണ്ട് പ്ര​തി​സ​ന്ധി​യി​ൽ. ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി​യ​ശേ​ഷം ര​ണ്ടാം ഇ​ന്നിം​ഗ്സി​നു ക്രീ​സി​ലെ​ത്തി​യ ഇം​ഗ്ല​ണ്ട് ര​ണ്ടാം ദി​നം മ​ത്സ​രം അ​വ​സാ​നി​ക്കു​ന്പോ​ൾ 24/3 എ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. സ്കോ​ർ: ഇം​ഗ്ല​ണ്ട് 267, 24/3. പാ​ക്കി​സ്ഥാ​ൻ 344.

സൗ​ദ് ഷ​ക്കീ​ലി​ന്‍റെ (134 റ​ണ്‍സ്) സെ​ഞ്ചു​റി​യാ​ണ് പാ​ക്കി​സ്ഥാ​ന് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. നൊ​മാ​ൻ അ​ലി​ക്കൊ​പ്പം (45) എ​ട്ടാം വി​ക്ക​റ്റി​ൽ 88 റ​ണ്‍സി​ന്‍റെ​യും സാ​ജി​ദ് ഖാ​നൊ​പ്പം (48 നോ​ട്ടൗ​ട്ട്) ഒ​ന്പ​താം വി​ക്ക​റ്റി​ൽ 72 റ​ണ്‍സി​ന്‍റെ​യും കൂ​ട്ടു​കെ​ട്ട് ഷ​ക്കീ​ൽ സ്ഥാ​പി​ച്ച​ത് പാ​ക്കി​സ്ഥാ​നെ 300 ക​ട​ത്തി.


ര​ണ്ടാം ഇ​ന്നിം​ഗ്സി​നു ക്രീ​സി​ലെ​ത്തി​യ ഇം​ഗ്ല​ണ്ടി​ന് സാ​ക്ക് ക്രൗ​ളി (2), ബെ​ൻ ഡ​ക്ക​റ്റ് (12), ഒ​ല്ലി പോ​പ്പ് (1) എ​ന്നി​വ​രെ ന​ഷ്ട​പ്പെ​ട്ടു.