ഹ​​രാ​​രെ: രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ടീം ​​സ്കോ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് സിം​​ബാ​​ബ്‌​വെ. ​ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ഗാം​​ബി​​യ​​യ്ക്കെ​​തി​​രേ 20 ഓ​​വ​​റി​​ൽ സിം​​ബാ​​ബ്‌​വെ 344/4 ​എ​​ന്ന സ്കോ​​ർ പ​​ടു​​ത്തു​​യ​​ർ​​ത്തി.

2023ൽ ​​മം​​ഗോ​​ളി​​യ​​യ്ക്കെ​​തി​​രേ നേ​​പ്പാ​​ൾ കു​​റി​​ച്ച 314/3 എ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​യി. എ​​ന്നാ​​ൽ, ഫു​​ൾ മെം​​ബ​​ർ ടീ​​മു​​ക​​ളി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​ർ ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ 2024 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ നേ​​ടി​​യ 297/6 ആ​​ണ്.

43 പ​​ന്തി​​ൽ 133 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന സി​​ക്ക​​ന്ത​​ർ റാ​​സ, 19 പ​​ന്തി​​ൽ 62 റ​​ണ്‍​സ് നേ​​ടി​​യ ത​​ടി​​വാ​​ന​​ശേ മ​​രു​​മ​​ണി, 17 പ​​ന്തി​​ൽ 53 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്ന ക്ലൈ​​വ് മ​​ദാ​​ൻ​​ഡെ എ​​ന്നി​​വ​​രു​​ടെ ക​​ട​​ന്നാ​​ക്ര​​മ​​ണ​​മാ​​ണ് സിം​​ബാ​​ബ്‌​വെ​​യെ ലോ​​ക റി​​ക്കാ​​ർ​​ഡി​​ൽ എ​​ത്തി​​ച്ച​​ത്.


മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ഗാം​​ബി​​യ 14.4 ഓ​​വ​​റി​​ൽ 54 റ​​ണ്‍​സി​​നു പു​​റ​​ത്താ​​യി, സിം​​ബാ​​ബ്‌​വെ​​യ്ക്ക് 290 റ​​ണ്‍​സി​​ന്‍റെ കൂ​​റ്റ​​ൻ ജ​​യം. രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20​​യി​​ൽ ഏ​​റ്റ​​വും വ​​ലി​​യ റ​​ണ്‍ വ്യ​​ത്യാ​​സ​​ത്തി​​ലു​​ള്ള ജ​​യം എ​​ന്ന റി​​ക്കാ​​ർ​​ഡും ഇ​​തോ​​ടെ സിം​​ബാ​​ബ്‌​വെ ​സ്വ​​ന്ത​​മാ​​ക്കി.