ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ ഹോ​​ക്കി മു​​ൻ ക്യാ​​പ്റ്റ​​ൻ റാ​​ണി രാം​​പാ​​ൽ വി​​ര​​മി​​ച്ചു. 16 വ​​ർ​​ഷം നീ​​ണ്ട ക​​രി​​യ​​റി​​നാ​​ണ് ഇ​​രു​​പ​​ത്തൊ​​ന്പ​​തു​​കാ​​രി​​യാ​​യ റാ​​ണി വി​​രാ​​മ​​മി​​ട്ടി​​ത്.

2008ൽ ​​മു​​ത​​ൽ ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​ണ് റാ​​ണി. 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ നാ​​ലാം സ്ഥാ​​ന​​ത്തു ഫി​​നി​​ഷ് ചെ​​യ്ത​​പ്പോ​​ൾ റാ​​മി​​യാ​​യി​​രു​​ന്നു ടീ​​മി​​ന്‍റെ ക്യാ​​പ്റ്റ​​ൻ.

വ​​നി​​താ ഹോ​​ക്കി ഇ​​ന്ത്യ ലീ​​ഗി​​ൽ സൂ​​ർ​​മ ഹോ​​ക്കി ക്ല​​ബ് ഓ​​ഫ് പ​​ഞ്ചാ​​ബ് ആ​​ൻ​​ഡ് ഹ​​രി​​യാ​​ന​​യു​​ടെ മെ​​ന്‍റ​​റാ​​ണ് റാ​​ണി. 2023 മു​​ത​​ൽ അ​​ണ്ട​​ർ 17 വ​​നി​​താ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​യു​​മാ​​ണ്. സാ​​യി​​യി​​ൽ സ​​ഹ​​പ​​രി​​ശീ​​ല​​ക റോ​​ളി​​ലു​​മു​​ണ്ടാ​​യി​​രു​​ന്നു.


ന​​ന്പ​​ർ 28 റി​​ട്ട​​യേ​​ർ​​ഡ്

റാ​​ണി രാം​​പാ​​ലി​​നോ​​ടു​​ള്ള ആ​​ദ​​രസൂ​​ച​​ക​​മാ​​യി അ​​വ​​ർ അ​​ണി​​ഞ്ഞി​​രു​​ന്ന 28-ാം ന​​ന്പ​​ർ ജ​​ഴ്സി ഹോ​​ക്കി ഇ​​ന്ത്യ റി​​ട്ട​​യ​​ർ ചെ​​യ്തു. 2020ൽ ​​ഖേ​​ൽ ര​​ത്ന​​യും പ​​ദ്മ​​ശ്രീ​​യും ന​​ൽ​​കി രാ​​ജ്യം ആ​​ദ​​രി​​ച്ചി​​രു​​ന്നു. 2017 ഏ​​ഷ്യ ക​​പ്പ്, 2016 ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി, 2016 സൗ​​ത്ത് ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ നി​​ർ​​ണാ​​യ​​ക സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു.