വാ​​​​ഴ​​​​ക്കു​​​​ളം: സെ​​​​ൻ​​​​ട്ര​​​​ൽ കേ​​​​ര​​​​ള സ​​​​ഹോ​​​​ദ​​​​യ സി​​​​ബി​​​​എ​​​​സ്ഇ സ്കൂ​​​​ൾ കാ​​​​യി​​​​ക​​​​മേ​​​​ള​​​​യി​​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ വാ​​​​ഴ​​​​ക്കു​​​​ളം കാ​​​​ർ​​​​മ​​​​ൽ സി​​​​എം​​​​ഐ പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​ന് ഓ​​​​വ​​​​റോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ്. 554 പോ​​​​യി​​​​ന്‍റോ​​​ടെ​​​യാ​​​​ണ് കാ​​​​ർ​​​​മ​​​​ൽ സ്കൂ​​​​ൾ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​യ​​​​ത്. 496 പോ​​​​യി​​​​ന്‍റ് നേ​​​​ടി​​​​യ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ നി​​​​ർ​​​​മ​​​​ല പ​​​​ബ്ലി​​​​ക് സ്കൂ​​​​ളാ​​​​ണ് ഓ​​​വ​​​റോ​​​ൾ റ​​​​ണ്ണ​​​​റ​​​​പ്പ്.

232 പോ​​​​യി​​​​ന്‍റു​​​​ക​​​​ളോ​​​​ടെ ചാ​​​​ല​​​​ക്കു​​​​ടി സി​​​​എം​​​​ഐ പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ സെ​​​​ക്ക​​​​ൻ​​​​ഡ് റ​​​​ണ്ണ​​​​റ​​​​പ്പാ​​​​യി. മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി കാ​​​​ർ​​​​മ​​​​ൽ പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ ഗ്രൗ​​​​ണ്ടി​​​​ൽ ന​​​​ട​​​​ന്നു വ​​​​ന്ന കാ​​​​യി​​​​ക മേ​​​​ള​​​​യി​​​​ൽ കി​​​​ഡീ​​​​സ്, സീ​​​​നി​​​​യ​​​​ർ, സൂ​​​​പ്പ​​​​ർ സീ​​​​നി​​​​യ​​​​ർ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ കാ​​​​ർ​​​​മ​​​​ൽ സ്കൂ​​​​ൾ ചാ​​​ന്പ്യ​​​ൻ​​​മാ​​​രാ​​​യ​​​പ്പോ​​​ൾ സ​​​​ബ് ജൂ​​​​ണി​​​​യ​​​​ർ, ജൂ​​​​ണി​​​​യ​​​​ർ വി​​​​ഭാ​​​​ഗം ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പു​​​ക​​​ൾ നി​​​​ർ​​​​മ​​​​ല പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി.

സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​നം മ​​​​ഞ്ഞ​​​​ള്ളൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ൻ​​​​സി ജോ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. യോ​​​​ഗ​​​​ത്തി​​​​ൽ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ കാ​​​​ർ​​​​മ​​​​ൽ പ്രൊ​​​​വി​​​​ൻ​​​​ഷ്യാ​​​​ൾ ഫാ. ​​​​മാ​​​​ത്യു മ​​​​ഞ്ഞ​​​​ക്കു​​​​ന്നേ​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കോ​​​​ണ്‍​ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് സ​​​​ഹോ​​​​ദ​​​​യ കോം​​​​പ്ല​​​​ക്സ​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റും കാ​​​​ർ​​​​മ​​​​ൽ സ്കൂ​​​​ൾ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ റ​​​​വ.​​​​ഡോ. സി​​​​ജ​​​​ൻ പോ​​​​ൾ ഊ​​​​ന്നു​​​​ക​​​​ല്ലേ​​​​ൽ, സ്കൂ​​​​ൾ മാ​​​​നേ​​​​ജ​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് മ​​​​ഞ്ഞ​​​​ക്കു​​​​ന്നേ​​​​ൽ, കാ​​​​ർ​​​​മ​​​​ൽ സ്കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഫാ. ​​​​ജോ​​​​ണ്‍​സ​​​​ണ്‍ വെ​​​​ട്ടി​​​​ക്കു​​​​ഴി​​​​യി​​​​ൽ, പി​​​​ടി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്രി​​​​ൻ​​​​സ് ടി. ​​​​ജോ​​​​ർ​​​​ജ്, സ്പോ​​​​ർ​​​​ട്സ് കോ​-​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ സി.​​​​സി സു​​​​ഭാ​​​​ഷ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


വ്യ​​​​ക്തി​​​​ഗ​​​​ത ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​ർ

വാ​​​​ഴ​​​​ക്കു​​​​ളം: കാ​​​​ർ​​​​മ​​​​ൽ സി​​​​എം​​​​ഐ പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ന്ന സെ​​​​ൻ​​​​ട്ര​​​​ൽ കേ​​​​ര​​​​ള സ​​​​ഹോ​​​​ദ​​​​യ കാ​​​​യി​​​​ക​​​​മേ​​​​ള​​​​യി​​​​ൽ വ്യ​​​​ക്തി​​​​ഗ​​​​ത ചാ​​​​ന്പ്യ​​​​ൻ​​​​മാ​​​​രാ​​​​യ​​​​വ​​​​ർ. കെ​​​​വി​​​​ൻ സി​​​​ജോ (കി​​​​ഡീ​​​​സ് ബോ​​​​യ്സ്) കാ​​​​ർ​​​​മ​​​​ൽ പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ വാ​​​​ഴ​​​​ക്കു​​​​ളം, ടെ​​​​സാ ജോ​​​​ബി​​​​ൻ ( കി​​​​ഡീ​​​​സ് ഗേ​​​​ൾ​​​​സ്) നി​​​​ർ​​​​മ​​​​ല പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ, ഗോ​​​​വി​​​​ന്ദ് ടി. ​​​​സ​​​​ന്തോ​​​​ഷ് (സ​​​​ബ് ജൂ​​​​ണി​​​​യ​​​​ർ ബോ​​​​യ്സ്) സി​​​​എം​​​​ഐ പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ ചാ​​​​ല​​​​ക്കു​​​​ടി, ആ​​​​യി​​​​ഷ ഷ​​​​ഫീ​​​​ക്ക് (സ​​​​ബ് ജൂ​​​​ണി​​​​യ​​​​ർ ഗേ​​​​ൾ​​​​സ്) നി​​​​ർ​​​​മ​​​​ല പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ, റൈ​​​​ഹാ​​​​ൻ റ​​​​ഷീ​​​​ദ് ( ജൂ​​​​ണി​​​​യ​​​​ർ ബോ​​​​യ്സ്) സി​​​​എം​​​​ഐ പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ ചാ​​​​ല​​​​ക്കു​​​​ടി, ജൂ​​​​വ​​​​ൽ എ​​​​ൽ​​​​സ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ (ജൂ​​​ണി​​​​യ​​​​ർ ഗേ​​​​ൾ​​​​സ്) കാ​​​​ർ​​​​മ​​​​ൽ പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ വാ​​​​ഴ​​​​ക്കു​​​​ളം, ധ്യാ​​​​ൻ വാ​​​​മ​​​​റ്റം ( സീ​​​​നി​​​​യ​​​​ർ ബോ​​​​യ്സ്) കാ​​​​ർ​​​​മ​​​​ൽ പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ വാ​​​​ഴ​​​​ക്കു​​​​ളം, ലി​​​​യ രാ​​​​ജേ​​​​ഷ് ( സീ​​​​നി​​​​യ​​​​ർ ഗേ​​​​ൾ​​​​സ്) കാ​​​​ർ​​​​മ​​​​ൽ പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ വാ​​​​ഴ​​​​ക്കു​​​​ളം, മാ​​​​ത്യു അ​​​​ല​​​​ക്സ് ( സൂ​​​​പ്പ​​​​ർ സീ​​​​നി​​​​യ​​​​ർ ബോ​​​​യ്സ്) കാ​​​​ർ​​​​മ​​​​ൽ പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ വാ​​​​ഴ​​​​ക്കു​​​​ളം, അ​​​​ന്നു റോ​​​​സ് ബി​​​​നോ​​​​യി ( സൂ​​​​പ്പ​​​​ർ സീ​​​​നി​​​​യ​​​​ർ ഗേ​​​​ൾ​​​​സ്) കാ​​​​ർ​​​​മ​​​​ൽ പ​​​​ബ്ലി​​​​ക് സ്കൂ​​​​ൾ വാ​​​​ഴ​​​​ക്കു​​​​ളം, ഹൃ​​​​തി​​​​ക അ​​​​ശോ​​​​ക് മേ​​​​നോ​​​​ൻ ( സൂ​​​​പ്പ​​​​ർ സീ​​​​നി​​​​യ​​​​ർ ഗേ​​​​ൾ​​​​സ്) സ്റ്റെ​​​​ല്ല മാ​​​​രീ​​​​സ് കോ​​​​ണ്‍​വെ​​​​ന്‍റ് സ്കൂ​​​​ൾ എ​​​​റ​​​​ണാ​​​​കു​​​​ളം.