53 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാന്റ്നറും 26 റണ്‍സിനു രണ്ടു വിക്കറ്റ് നേടിയ ഗ്ലെൻ ഫിലിപ്സുമായിരുന്നു ഇന്ത്യയെ കറക്കി വീഴ്ത്തിയത്.
അഞ്ചിൽ നാലും വാഷിംഗ്ടണ്‍ 103 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സിലും ഭേദപ്പെട്ട ബാറ്റിംഗാണു കാഴ്ചവച്ചത്. ക്യാപ്റ്റൻ ടോം ലാഥം ഇന്ത്യൻ സ്പിൻ ആക്രമണം അതിജീവിച്ച് 86 റണ്‍സ് നേടി. 133 പന്ത് നേരിട്ട ടോം ലാഥം 10 ഫോറിന്റെ സഹായത്തോടെയായിരുന്നു 86 റണ്‍സ് നേടിയത്. 30 റണ്‍സുമായി ടോം ബ്ലണ്ടെലും ഒന്‍പതു റണ്‍സുമായി ഗ്ലെൻ ഫിലിപ്സുമാണ് ക്രീസിൽ.
ഇന്നലെ ന്യൂസിലൻഡിനു നഷ്ടപ്പെട്ട അഞ്ചു വിക്കറ്റിൽ നാലും വാഷിംഗ്ടണ്‍ സുന്ദറാണ് സ്വന്തമാക്കിയത്. അശ്വിനും വാഷിംഗ്ടണ്‍ സുന്ദറുമായിരുന്നു ഓപ്പണിംഗ് സ്പെൽ എറിഞ്ഞിത്. ജസ്പ്രീത് ബുംറയ്ക്കൊപ്പം ഇന്ത്യയുടെ രണ്ടാം പേസറായി പ്ലേയിംഗ് ഇലവനിലുൾപ്പെട്ട ആകാശ് ദീപിനെ ഇന്നലെ രോഹിത് പന്ത് ഏൽപ്പിച്ചില്ല.
സ്കോർ ബോർഡ് ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സ്: 259. ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ സി ഡാരെൽ മിച്ചൽ ബി ഫിലിപ്സ് 30, രോഹിത് ബി സൗത്തി 0, ഗിൽ എൽബിഡബ്ല്യു ബി സാന്റ്നർ 30, കോഹ്ലി ബി സാന്റ്നർ 1, പന്ത് ബി ഫിലിപ്സ് 18, സർഫറാസ് സി ഒറോക്ക് ബി സാന്റ്നർ 11, ജഡേജ എൽബിഡബ്ല്യു ബി സാന്റ്നർ 38, അശ്വിൻ എൽബിഡബ്ല്യു ബി സാന്റ്നർ 4, വാഷിംഗ്ടണ്‍ നോട്ടൗട്ട് 18, ആകാശ് ദീപ് ബി സാന്റ്നർ 6, ബുംറ എൽബിഡബ്ല്യു ബി സാന്റ്നർ 0, എക്സ്ട്രാസ് 0, ആകെ 45.3 ഓവറിൽ 156.
വിക്കറ്റ് വീഴ്ച: 1-1, 2-50, 3-56, 4-70, 5-83, 6-95, 7-103, 7-103, 8-136, 9-142, 10-156.
ബൗളിംഗ്: സൗത്തി 6-1-18-1, ഒറോക്ക് 3-2-5-0, അജാസ് 11-1-54-0, സാന്റ്നർ 19.3-1-53-7, ഫിലിപ്സ് 6-0-26-2.
ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സ്: ലാഥം എൽബിഡബ്ല്യു ബി വാഷിംഗ്ടണ്‍ 86, കോണ്‍വെ എൽബിഡബ്ല്യു ബി വാഷിംഗ്ടണ്‍ 17, യംഗ് എൽബിഡബ്ല്യു ബി അശ്വിൻ 23, രചിൻ ബി വാഷിംഗ്ടണ്‍ 9, ഡാരെൽ സി ജയ്സ്വാൾ ബി വാഷിംഗ്ടണ്‍ 18, ബ്ലണ്ടെൽ നോട്ടൗട്ട് 30, ഫിലിപ്സ് നോട്ടൗട്ട് 9, എക്സ്ട്രാസ് 6, ആകെ 53 ഓവറിൽ 198/5.
വിക്കറ്റ് വീഴ്ച: 1-36, 2-78, 3-89, 4-123, 5-183.
ബൗളിംഗ്: അശ്വിൻ 17-1-64-1, വാഷിംഗ്ടണ്‍ 19-0-56-4, ജഡേജ 11-1-50-0, ബുംറ 6-1-25-0.