ഗിരിദീപത്തിന് ഇരട്ട ഫൈനൽ
Monday, October 28, 2024 12:01 AM IST
കോട്ടയം: ഗിരിദീപം ട്രോഫി അഖിലേന്ത്യ ഇന്റർ സ്കൂൾ ബാസ്ക്കറ്റ്ബോളിൽ ആതിഥേയരായ ഗിരിദീപത്തിന് ഇരട്ട ഫൈനൽ. ജൂണിയർ ആണ്‍കുട്ടികളും സീനിയർ ആണ്‍കുട്ടികളും ഫൈനലിൽ പ്രവേശിച്ചു.
ജൂനിയർ ബോയ്സ് 54-37ന് കെ.ഇ. സ്കൂൾ മാന്നാനത്തെ പരാജയപ്പെടുത്തിയപ്പോൾ സീനിയർ ആണ്‍കുട്ടികൾ 67-64ന് ജ്യോതിനികേതൻ ആലപ്പുഴയെ പരാജയപ്പെടുത്തി. ജൂണിയർ ബോയ്സ് ഫൈനൽ ഗിരിദീപം തിരുവനന്തപുരം സെന്റ് ജോസഫ്സിനെ നേരിടും. വോളിബോളിലും ഗിരിദീപം ടീം ഫൈനലിൽ പ്രവേശിച്ചു.