റാ​​വ​​ൽ​​പി​​ണ്ടി: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ പാ​​ക്കി​​സ്ഥാ​​ന് ഒ​​ന്പ​​തു വി​​ക്ക​​റ്റ് ജ​​യം. ഇ​​തോ​​ടെ മൂ​​ന്നു മ​​ത്സ​​ര പ​​ര​​ന്പ​​ര പാ​​ക്കി​​സ്ഥാ​​ൻ 2-1നു ​​സ്വ​​ന്ത​​മാ​​ക്കി. ആ​​ദ്യടെ​​സ്റ്റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷം ശ​​ക്ത​​മാ​​യി തി​​രി​​ച്ചെ​​ത്തി​​യാ​​ണ് പാ​​ക് പ​​ട​​യോ​​ട്ടം. സ്പി​​ൻ അ​​നു​​കൂ​​ല പി​​ച്ചി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ഇം​​ഗ്ല​​ണ്ടി​​നെ ക​​റ​​ക്കിവീ​​ഴ്ത്തു​​ക​​യാ​​യി​​രു​​ന്നു. സ്കോ​​ർ: ഇം​​ഗ്ല​​ണ്ട് 267, 112. പാ​​ക്കി​​സ്ഥാ​​ൻ 344, 37/1.

ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ആ​​റു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ പാ​​ക് സ്പി​​ന്ന​​ർ സാ​​ജി​​ദ് ഖാ​​ൻ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ നാ​​ലു വി​​ക്ക​​റ്റ് നേ​​ടി. മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 24 എ​​ന്ന നി​​ല​​യി​​ൽ മൂ​​ന്നാം​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച ഇം​​ഗ്ല​​ണ്ട് 112നു ​​പു​​റ​​ത്ത്. സാ​​ജി​​ദി​​നൊ​​പ്പം സ്പി​​ന്ന​​ർ നൊ​​മാ​​ൻ അ​​ലി​​യും (6/42) തി​​ള​​ങ്ങി. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ലെ 10 വി​​ക്ക​​റ്റും പാ​​ക് സ്പി​​ന്ന​​ർ​​മാ​​ർ വീ​​തി​​ച്ചെ​​ടു​​ത്തു.


ജോ ​​റൂ​​ട്ടാ​​യി​​രു​​ന്നു (33) ഇം​​ഗ്ലീ​​ഷ് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. പ​​ര​​ന്പ​​ര​​യി​​ൽ 19 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ സാ​​ജി​​ദ് ഖാ​​നാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​സീ​​രീ​​സ്. ആ​​ദ്യടെ​​സ്റ്റി​​ൽ സാ​​ജി​​ദ് ക​​ളി​​ച്ചി​​രു​​ന്നി​​ല്ല.
2021നു​​ശേ​​ഷം പാ​​ക്കി​​സ്ഥാ​​ൻ സ്വ​​ന്തം മ​​ണ്ണി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ടെ​​സ്റ്റ് പ​​ര​​ന്പ​​ര നേ​​ടു​​ന്ന​​ത്.