മാ​​ഡ്രി​​ഡ്: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ സ്പാ​​നി​​ഷ് വ​​ന്പന്മാ​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നു മി​​ന്നും ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് 5-2നു ​​ജ​​ർ​​മ​​ൻ ക്ല​​ബ്ബാ​​യ ബൊ​​റൂ​​സി​​യ ഡോ​​ർ​​ട്ട്മു​​ണ്ടി​​നെ കീ​​ഴ​​ട​​ക്കി.

ബ്ര​​സീ​​ൽ താ​​രം വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ ഹാ​​ട്രി​​ക്കാ​​ണു റ​​യ​​ലി​​ന് ആ​​ധി​​കാ​​രി​​ക ജ​​യം ന​​ൽ​​കി​​യ​​ത്. 62, 86, 90+3 മി​​നി​​റ്റു​​ക​​ളി​​ൽ വി​​നീ​​ഷ്യ​​സ് വ​​ല​​കു​​ലു​​ക്കി. 34 മി​​നി​​റ്റി​​നു​​ള്ളി​​ൽ 2-0ന്‍റെ ലീ​​ഡ് നേ​​ടി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ബൊ​​റൂ​​സി​​യയുടെ തോ​​ൽ​​വി.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബ് എ​​സി മി​​ലാ​​ൻ 3-1നു ​​ക്ല​​ബ് ബ്രൂ​​ഗി​​നെ കീ​​ഴ​​ട​​ക്കി. അ​​തേ​​സ​​മ​​യം, യു​​വ​​ന്‍റ​​സ് 0-1നു ​​സ്റ്റ​​ഡ്ഗ​​ഡി​​നോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഫ്ര​​ഞ്ച് ക്ല​​ബ് പി​​എ​​സ്ജി​​യും ഡ​​ച്ച് ടീം ​​ഐ​​ന്തോ​​വ​​നും 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.


ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബാ​​യ ആ​​സ്റ്റ​​ണ്‍ വി​​ല്ല ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ 2-0നു ​​ബൊ​​ലോ​​ഗ്ന​​യെ തോ​​ൽ​​പ്പി​​ച്ചു. 1981 ഒ​​ക് ടോ​​ബ​​റി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ആ​​സ്റ്റ​​ണ്‍ വി​​ല്ല ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ്/​​യൂ​​റോ​​പ്യ​​ൻ ക​​പ്പി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ജ​​യി​​ക്കു​​ന്ന​​ത്. ആ​​ഴ്സ​​ണ​​ൽ 1-0നു ​​ഷാ​​ക്ത​​ർ ഡോ​​ണെ​​റ്റ്സി​​നെ കീ​​ഴ​​ട​​ക്കി മൂ​​ന്നു പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി.

മൂ​​ന്നു റൗ​​ണ്ട് പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ഒ​​ന്പ​​തു പോ​​യി​​ന്‍റു​​മാ​​യി ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്.