ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി​ക്കു ജ​യം, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നു തോ​ൽ​വി. നി​ക്കോ​ള​സ് ജാ​ക്സ​ണ്‍ (18’), കോ​ൾ പാ​മ​ർ (47’) എ​ന്നി​വ​ർ വ​ല​കു​ലു​ക്കി​യ മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി 2-1ന് ​ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ തോ​ല്പി​ച്ചു. അ​ല​ക്സാ​ണ്ട​ർ ഇ​സാ​ക് (32’) ന്യൂ​കാ​സി​ലി​നാ​യി ഗോ​ൾ നേ​ടി. ജ​യ​ത്തോ​ടെ ചെ​ൽ​സി 17 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്തെ​ത്തി.

അ​വ​സാ​ന ഇ​ഞ്ചു​റി ടൈ​മി​ൽ പെ​നാ​ൽ​റ്റി വ​ഴ​ങ്ങി മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന് വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡി​നോ​ട് തോ​റ്റു.


74-ാം മി​നി​റ്റി​ൽ ക്രി​സെ​ൻ​സി​യോ സ​മ്മ​ർ​വി​ല്ലെ വെ​സ്റ്റ്ഹാ​മി​നെ മു​ന്നി​ലെ​ത്തി​ച്ചു. 81-ാം മി​നി​റ്റി​ൽ ക​സെ​മി​റോ മാ​ഞ്ച​സ്റ്റ​റി​നു സ​മ​നി​ല ന​ല്കി.

90+2ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി വ​ല​യി​ലാ​ക്കി ജ​റോ​ഡ് ബൊ​വ​ൻ ആ​തി​ഥേ​യ​ർ​ക്കു ജ​യം ന​ൽ​കി. പോ​യി​ന്‍റ് നി​ല​യി​ൽ വെ​സ്റ്റ്ഹാം 13-ാമ​തും മാ​ഞ്ച​സ്റ്റ​ർ 14-ാമ​തു​മാ​ണ്.