പഹൽഗാം ഭീകരാക്രമണം; അപലപിക്കുന്നതായി പാക്കിസ്ഥാൻ
Thursday, April 24, 2025 2:40 AM IST
ഇസ്ലാമാബാദ്: പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണത്തെ അപലപിക്കുന്നതായി പാക്കിസ്ഥാൻ.
മരണമടഞ്ഞവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്നു പ്രതീക്ഷിക്കുന്നതായും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.
ഭീകരാക്രമണത്തിൽ പങ്കില്ലെന്നും പാക്കിസ്ഥാൻ വാദിക്കുന്നു. ഇന്ത്യക്കുള്ളിലെ വിമത പ്രവർത്തനമാണു കാരണമെന്നാണ് പാക്കിസ്ഥാന് പ്രതിരോധ മന്ത്രി ഖവാജ അസീസിന്റെ അഭിപ്രായം. നാഗാലാന്‍ഡ് മുതല്‍ കാഷ്മീർ വരെയും ഛത്തിസ്ഗഡിലും മണിപ്പുരിലുമെല്ലാം പ്രശ്നങ്ങളാണെന്നു വാദിച്ച ഖവാജ, വിദേശ ഇടപെടലുകളല്ല ഇതിനു പിന്നിലെന്നും പ്രാദേശികമായ സംഘര്‍ഷങ്ങളാണെന്നും അഭിപ്രായപ്പെട്ടു.