കോഴിപ്പോരിനിടെ വെടിവയ്പ്; 12 പേർ കൊല്ലപ്പെട്ടു
Monday, April 21, 2025 1:49 AM IST
ക്വിറ്റോ: ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിൽ കോഴിപ്പോരിനിടെ ഒരുസംഘം അക്രമികൾ നടത്തിയ വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടു.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ലാ വലൻസിയയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. കോഴിപ്പോരു നടക്കുന്ന വേദിയിൽ പട്ടാളവേഷത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സ്ഥലത്തെ ക്രിമിനൽ ഗ്രൂപ്പിൽപ്പെട്ടവരാണിവർ. ഇവരുടെ എതിരാളികളാണു കോഴിപ്പോര് സംഘടിപ്പിച്ചത്.