വിമാനം തകർന്ന് മൂന്നു പേർ മരിച്ചു
Monday, April 21, 2025 1:49 AM IST
ന്യൂയോർക്ക്: യുഎസിലെ നെബ്രാസ്കയിൽ ചെറുവിമാനം നദിയിൽ തകർന്നുവീണ് മൂന്നു പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണു സംഭവം.
പ്ലാറ്റി നദിക്കു മുകളിലൂടെ പോകവേയാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന മൂവരെയും തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. സംഭവത്തെപ്പറ്റി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷിക്കും.