ഇന്ത്യക്കാർ ഉൾപ്പെട്ട വിമാനം നേപ്പാളിൽ അടിയന്തരമായി ഇറക്കി
Thursday, April 17, 2025 2:09 AM IST
കാഠ്മണ്ഡു: പന്ത്രണ്ട് ഇന്ത്യക്കാരുമായി പറന്ന ചെറുവിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
ഹൈഡ്രോളിക് സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് സ്വകാര്യ വിമാനക്കന്പനിയായ സീത എയറിന്റെ വിമാനം കാഠ്മണ്ഡുവിന് 149 കിലോമീറ്റർ അകലെനിന്ന് ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചത്.
12 ഇന്ത്യക്കാർക്കു പുറമേ രണ്ട് നേപ്പാളികളും മൂന്ന് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാർ ഉൾപ്പെടെ മുഴുവൻ പേരും സുരക്ഷിതരാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിശദീകരിച്ചു.