ഖലിസ്ഥാന്‍ ഭീകരന്റെ അറസ്റ്റ്: നീതി നടപ്പിലാകുമെന്ന് എഫ്ബിഐ ഡയറക്ടർ
Wednesday, April 23, 2025 1:00 AM IST
ന്യൂയോർക്ക്: ഖലിസ്ഥാന്‍ ഭീകരന് ഹര്‍പ്രീത് സിംഗിനെതിരായ നടപടികൾ ശക്തമാക്കുമെന്ന സൂചന നൽകി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ.
നീതി നടപ്പിലാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. അക്രമം നടത്തുന്നവരെ എഫ്ബിഐ കണ്ടെത്തുന്നത് തുടരും. അവർ എവിടെയായിരുന്നാലും. കേസിൽ നീതി നടപ്പാക്കപ്പെടും- കാഷ് പട്ടേൽ എക്സ് പോസ്റ്റിൽ പറഞ്ഞു.
ഈ മാസം 18ന് കലിഫോർണിയയിലെ സാക്രമെന്റോയിലാണ് ഹർപ്രീത് അറസ്റ്റിലായത്. എഫ്ബിഐയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇന്ത്യയിലെയും അമേരിക്കയിലെയും പോലീസ് സ്റ്റേഷനുകൾ ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് എഫ്ബിഐ കരുതുന്നത്.