മ്യാൻമറിൽ 4893 തടവുകാർക്ക് പൊതുമാപ്പ്
Friday, April 18, 2025 12:51 AM IST
യാങ്കോൺ: മ്യാൻമറിൽ പരന്പരാഗത പുതുവത്സരത്തോടനുബന്ധിച്ച് പട്ടാള ഭരണകൂടം 4893 തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു.
ഇതിൽ 22 രാഷ്ട്രീയത്തടവുകാരും 13 വിദേശികളും ഉൾപ്പെടുന്നതായാണു റിപ്പോർട്ട്. വിദേശികളെ ഉടൻ നാടുകടത്തും.
ശിക്ഷായിളവ് ലഭിച്ചവർ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നു നിർദേശിച്ചിട്ടുണ്ട്. ഇതു ലംഘിച്ചാൽ പുതിയ കുറ്റത്തിനുള്ള ശിക്ഷയ്ക്കു പുറമേ റദ്ദാക്കപ്പെട്ട ശിക്ഷയും അനുഭവിക്കേണ്ടിവരും.