ജെ.ഡി. വാൻസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
Monday, April 21, 2025 1:49 AM IST
വത്തിക്കാൻ സിറ്റി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. ഇന്നലെ രാവിലെ മാർപാപ്പ താമസിക്കുന്ന സാന്ത മാർത്ത ഗൗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇരുവരും പരസ്പരം ഈസ്റ്റർ ആശംസകൾ നേർന്നു. മിനിറ്റുകൾക്കുശേഷം വാൻസ് മടങ്ങി.
കുടുംബത്തിനൊപ്പം ഇറ്റലി സന്ദർശിക്കുന്ന വാൻസ് ശനിയാഴ്ച വത്തിക്കാനിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.