യുക്രെയ്ൻ: ഖത്തർ അമീർ റഷ്യയിൽ
Friday, April 18, 2025 12:51 AM IST
മോസ്കോ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താനായി മോസ്കോയിലെത്തി.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചായിരിക്കും പ്രധാന ചർച്ചയെന്നു റഷ്യ അറിയിച്ചു. സിറിയ, ഗാസ എന്നിവ ഉൾപ്പെടെ പശ്ചിമേഷ്യാ വിഷയങ്ങളും ചർച്ചയാകും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഊർജിത ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ ഫലമുണ്ടായിട്ടില്ല. യുദ്ധത്തിനിടെ റഷ്യയിലും യുക്രെയ്നിലുമായി വേർപെട്ടുപോയ കുട്ടികളെ പരസ്പരം കൈമാറുന്നതിനു ഖത്തർ മുന്പ് മധ്യസ്ഥത വഹിച്ചിട്ടുണ്ട്.