അരാഗ്ചി റഷ്യയിൽ
Friday, April 18, 2025 12:51 AM IST
മോസ്കോ: ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യ സന്ദർശിക്കുന്നു. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സന്ദേശം റഷ്യൻ പ്രസിഡന്റ് പുടിനു കൈമാറാനാണ് അരാഗ്ചി എത്തിയിരിക്കുന്നത്. ഇറാനും അമേരിക്കയും ആണവക്കരാറുണ്ടാക്കാൻ ചർച്ചയാരംഭിച്ചിരിക്കേയാണ് ഈ നീക്കം.
ഇറാൻ ആണവ കരാറിനു തയാറായില്ലെങ്കിൽ സൈനിക നടപടി നേരിടേണ്ടിവരുമെന്നാണു യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്