ട്രംപിനെ വിമർശിച്ച് ബൈഡൻ
Thursday, April 17, 2025 12:40 AM IST
ഷിക്കാഗോ: അധികാരമൊഴിഞ്ഞശേഷമുള്ള ആദ്യ പൊതുപ്രസംഗത്തിൽ പ്രസിഡന്റ് ട്രംപിനെ കടന്നാക്രമിച്ച് മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
പുതിയ ഭരണകൂടം അമേരിക്കയിലെ സാമൂഹികസുരക്ഷാ ഏജൻസിക്കു (എസ്എസ്എ) മേൽ കോടാലി വീശുകയാണെന്ന് ബൈഡൻ ആരോപിച്ചു. നൂറു ദിവസംകൊണ്ട് വളരെയധികം നാശവും അനർഥങ്ങളും പുതിയ ഭരണകൂടം വരുത്തിയെന്നും ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച പരിപാടിയിൽ ബൈഡൻ ആരോപിച്ചു. അതേസമയം, ട്രംപിന്റെ പേര് പരാമർശിക്കാൻ അദ്ദേഹം തയാറായില്ല.
ട്രംപും അമേരിക്കയിലെ ചെലവുചുരുക്കൽ വകുപ്പിനു നേതൃത്വം നല്കുന്ന ഇലോൺ മസ്കും സാമൂഹികസുരക്ഷാ ഏജൻസിയിലെ പത്തു ശതമാനം വരുന്ന 7,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണ്. ഏജൻസി തട്ടിപ്പാണെന്നാണു മസ്കിന്റെ അഭിപ്രായം.
ഇതിനിടെ, അനധികൃത കുടിയേറ്റക്കാർക്കു സാമൂഹികസുരക്ഷാ വേതനം നിഷേധിക്കുന്ന ഉത്തരവ് ട്രംപ് ചൊവ്വാഴ്ച പുറപ്പെടുവിച്ചു.