കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി വെടിയേറ്റുമരിച്ചു
Sunday, April 20, 2025 12:40 AM IST
ന്യൂയോർക്ക്: പഞ്ചാബിൽനിന്നുള്ള വിദ്യാർഥിനി കാനഡയിൽ അജ്ഞാതസംഘത്തിന്റെ വെടിയേറ്റുമരിച്ചു. ഒന്റാറിയോയിലെ ഹാമിൽട്ടണിൽ മോവാക് കോളജിലെ വിദ്യാർഥിയായ 21 കാരി ഹർസിമ്രത് രൺദാവയാണു കൊല്ലപ്പെട്ടത്.
ബസ് കാത്തു നിൽക്കുന്നതിനിടെ അതുവഴിപോയ കാറിൽ നിന്ന് വെടിയേൽക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ നിലയിൽ പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തരൺ തരൺ ജില്ലയിലെ ഗോയിന്ദ്വാൾ സാഹിബിലെ ദുന്ദ സ്വദേശിനിയായ രൺധാവ രണ്ട് വർഷം മുന്പാണ് പഠനത്തിനായി കാനഡയിലേക്കു പോയതെന്നു ബന്ധുക്കൾ പറഞ്ഞു.