ലോസ് ആഞ്ചലസ് അതിരൂപതയിൽ ഈസ്റ്റർ ദിനത്തിൽ ജ്ഞാനസ്നാനം സ്വീകരിച്ചത് 5500 പേർ
Thursday, April 24, 2025 12:41 AM IST
ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസ് അതിരൂപതയിൽ ഈസ്റ്റർ ദിനത്തിൽ 5500 പേർ ജ്ഞാനസ്നാനം സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
പത്തുവർഷത്തിനിടയിൽ ഇതാദ്യമായാണ് അമേരിക്കയിലെ ഏറ്റവും വലിയ രൂപതയായ ലോസ് ആഞ്ചലസ് അതിരൂപതയിൽ ഇത്രയധികം ആളുകൾ ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്നത്.
ഫ്രാൻസിലെ വിവിധ രൂപതകളിലായി ഈസ്റ്റർ ദിനത്തിൽ 17,800 പേർ ജ്ഞാനസ്നാനം സ്വീകരിച്ചിരുന്നു.