ഇസ്രയേലിൽ സ്രാവിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു
Thursday, April 24, 2025 12:41 AM IST
ടെൽ അവീവ്: ഇസ്രയേലിൽ മെഡിറ്ററേനിയൻ കടലിലെ ഹാദേര തീരത്ത് ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ സ്രാവിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു.
തലസ്ഥാനമായ ടെൽ അവീവിൽനിന്ന് പത്തു കിലോമീറ്റർ അകലെയുള്ള പെതാ ടിക്വ സ്വദേശിയായ ബാറാക് ടിസാച്(45) ആണു മരിച്ചത്.
സ്രാവുകളെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യുന്നതിനായി തിങ്കളാഴ്ച ബീച്ചിലേക്കു പോയ ബാറാക്കിനെ സ്രാവ് ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ സാരിത് ട്സാച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചു.
മാസ്ക്, സ്നോർക്കെൽ തുടങ്ങി എല്ലാവിധ സുരക്ഷയോടെയുമാണ് കടലിലിറങ്ങിയതെന്നും ദൂരെനിന്നാണു സ്രാവുകളെ ചിത്രീകരിച്ചതെന്ന് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പറഞ്ഞെന്നും സാരിത് കൂട്ടിച്ചേർത്തു.