70 സൈനികരെ വധിച്ചെന്ന് ഭീകരർ
Monday, April 21, 2025 1:49 AM IST
പോർട്ടോ നോവോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ അൽക്വയ്ദ ബന്ധമുള്ള ജെഎൻഐഎം ഭീകരവാദികൾ 70 സൈനികരെ വധിച്ചുവെന്ന് അവകാശപ്പെട്ടു. വടക്കുകിഴക്കൻ പ്രവിശ്യയായ കാൻഡിയിലെ രണ്ടു സൈനിക പോസ്റ്റുകൾ ഭീകരർ ആക്രമിക്കുകയായിരുന്നു.