ഇന്ത്യൻ വിദ്യാർഥിനി വെടിയേറ്റു മരിച്ചു
Monday, April 21, 2025 1:49 AM IST
ഒന്റാരിയോ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി വെടിയേറ്റു മരിച്ചു. ഹർസിമ്രത് രൺധാവ എന്ന ഇരുപത്തിയൊന്നുകാരിയാണ് ബുധനാഴ്ച ഒന്റാരിയോയിലുണ്ടായ സംഭവത്തിൽ മരിച്ചത്.
ഒരു കാറിലിരുന്ന അക്രമി മറ്റൊരു വാഹനത്തിനു നേർക്ക് ഉതിർത്ത വെടി, ബസ്സ്റ്റോപ്പിൽ നിന്നിരുന്ന ഹർസിമ്രത്തിന് ഏൽക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ അക്രമി രക്ഷപ്പെട്ടു. ഹാമിൽട്ടണിലെ മോഹ്വാക് കോളജ് വിദ്യാർഥിനിയായിരുന്നു ഹർസിമ്രത്.