ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസിനോട് മെഹ്മൂദ് അബ്ബാസ്
Thursday, April 24, 2025 12:41 AM IST
ജറുസലെം: ബന്ദികളെ മോചിപ്പിക്കാനും അതുവഴി ഗാസ യുദ്ധത്തിനുള്ള ഇസ്രായേലിന്റെ ഒഴികഴിവുകൾ ഇല്ലാതാക്കാനും ഹമാസിനോട് പലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മെഹ് മൂദ് അബ്ബാസിന്റെ അഭ്യർഥന.
ഗാസയുടെ നിയന്ത്രണം പലസ്തീൻ അഥോറിറ്റിക്കു വിട്ടുകൊടുക്കാനും ആയുധങ്ങൾ ഉപേക്ഷിക്കാനും ഒരു രാഷ്ട്രീയപാർട്ടിയാകാനും അബ്ബാസ് ഹമാസിനോട് ആവശ്യപ്പെട്ടു. ഗാസയിലെ ഉന്മൂലന യുദ്ധം അവസാനിപ്പിക്കുക എന്നതിനാണു പ്രഥമ പരിഗണന നൽകേണ്ടത്. അത് അവസാനിപ്പിക്കണം.
ദിവസവും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുന്നു. നിങ്ങൾ എന്തുകൊണ്ട് അമേരിക്കൻ ബന്ദികളെ കൈമാറുന്നില്ല. -പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ(പിഎൽഒ) സെൻട്രൽ കൗൺസിൽ യോഗത്തിൽ പ്രസംഗിക്കവെ അബ്ബാസ് പറഞ്ഞു. ഹമാസിനെ നായ്ക്കളുടെ സന്തതികൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.