വാ​​ഷിം​​ഗ്‌​ട​​ൺ: അ​മേ​രി​ക്ക​യ്ക്ക് സു​വ​ർ​ണ യു​ഗ​പ്പി​റ​വി പ്ര​ഖ്യാ​പി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ് 47-ാമ​ത് പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റു.

ഇ​ന്ന​ലെ അ​മേ​രി​ക്ക​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 12ന് (​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.30) വാ​​ഷിം​​ഗ്ട​ൺ ഡി​സി​​യി​​ലെ യു​എ​​സ് കാ​​പി​​റ്റോ​​ളി​​ൽ ന​ട​ന്ന ഹ്രസ്വ​വും പ്രൗ​ഢ​ഗം​ഭീ​ര​വു​മാ​യ ച​ട​ങ്ങി​ൽ വി​വി​ധ വി​ദേ​ശ​രാ​ജ്യ​ത്ത​ല​വ​ന്മാ​ർ, അ​മേ​രി​ക്ക​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, ട്രം​പ് ഭ​ര​ണ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള നോ​മി​നി​ക​ൾ തു​ട​ങ്ങി​യ​വ​ര​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

അ​തി​ശൈ​ത്യ​ത്തെ​ത്തു​ട​ർ​ന്ന് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ കാ​പി​റ്റോ​ൾ ഹി​ല്ലി​ലെ റോ​ട്ട​ൻ​ഡ ഹാ​ളി​ലാ​ണു സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങ് ന​ട​ന്ന​ത്. യു​​​​​​എ​​​​​​സ് സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ചീ​​​​​​ഫ് ജ​​​​​​സ്റ്റീ​​​​​​സ് ജോ​​​​​​ൺ റോ​​​​​​ബ​​​​​​ർ​​​​​​ട്സ് സ​​​​​​ത്യ​​​​​​വാ​​​​​​ച​​​​​​കം ചൊ​​​​​​ല്ലി​​​​​​ക്കൊ​​​​​​ടു​​​​​​ത്തു.

വൈ​​റ്റ് ഹൗ​​സി​​നു സ​​മീ​​പം സെ​​ന്‍റ് ജോ​​ൺ​​സ് എ​​പ്പി​​സ്കോ​​പ്പ​​ൽ പ​ള്ളി​യി​ലെ വി​ശു​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ​യാ​ണ് ച​​ട​​ങ്ങു​​ക​​ൾ​​ക്ക് തു​​ട​​ക്ക​മാ​യ​ത്.

സ​​​​​​ത്യ​​​​​​പ്ര​​​​​​തി​​​​​​ജ്ഞ​​​​​​യ്ക്കു പ്രാ​​​​​​രം​​​​​​ഭ​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ന്ന പ്രാ​​​​​​ർ​​​​​​ഥ​​​​​​ന​​​​​​യ്ക്കു ന്യൂ​​​​​​യോ​​​​​​ർ​​​​​​ക്ക് ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് ക​ർ​ദി​നാ​ൾ തി​​​​​​മോ​​​​​​ത്തി ഡോ​​​​​​ള​​​​​​ൻ നേ​​​​​​തൃ​​​​​​ത്വം ന​​​​​​ൽ​​​​​​കി. നി​​​​​​യു​​​​​​ക്ത വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ജെ.​​​​​​ഡി.​​​​​ വാ​​​​​​ൻ​​​​​​സാ​​​​​​ണ് ആ​​​​​​ദ്യം സ​​​​​​ത്യ​​​​​​വാ​ച​കം ചൊ​​​​​​ല്ലി​യ​ത്. തു​ട​ർ​ന്ന് ട്രം​പ് സ​ത്യ​വാ​ച​കം ചൊ​ല്ലി. ഇ​രു​വ​രും ബൈ​ബി​ളി​ൽ തൊ​ട്ടാ​ണു സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​ത്.


നാ​ലു പ​തി​റ്റാ​ണ്ടി​നി​ടെ ആ​​ദ്യ​​മാ​​യാ​​ണ് അ​തി​ശൈ​ത്യ​ത്തെ​ത്തു​ട​ർ​ന്ന് പു​​റ​​ത്തേ വേ​​ദി​​യി​​ൽ​​നി​​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​​ട​​ങ്ങു​​ക​​ൾ മാ​​റ്റു​​ന്ന​​ത്.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ, രാ​ജ്യ​ത്തു സു​വ​ർ​ണ​യു​ഗം പി​റ​ന്നു​ക​ഴി​ഞ്ഞെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ത​ന്‍റെ നേ​തൃ​ത്വ​ത്തി​നു കീ​ഴി​ൽ രാ​ജ്യം കൂ​ടു​ത​ൽ വ​ള​രു​മെ​ന്നും ബ​ഹു​മാ​നി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കു​ടി​യേ​റ്റ പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്ത ബൈ​ഡ​ൻ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച അ​ദ്ദേ​ഹം, രാ​ജ്യ​ത്തു​നി​ന്ന് ക്രിമി​നി​ലു​ക​ളെ പു​റ​ത്താ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യ്ക്കി​തു പു​തി​യ തു​ട​ക്ക​മാ​ണ്. ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളെ പൂ​ർ​ണ​മാ​യും ത​ള്ളി​പ്പ​റ​ഞ്ഞ ട്രം​പ്, രാ​ജ്യ​ത്ത് ഇ​നി ആ​ണും പെ​ണ്ണും എ​ന്ന വ​ർ​ഗം മാ​ത്ര​മേ ഉ​ണ്ടാ​കൂ​വെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

തീ​വ്ര​വാ​ദ-​മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളെ​യും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​യും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യു​എ​സ്-​മെ​ക്സി​ക്കോ അ​തി​ർ​ത്തി​യി​ൽ ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച ട്രം​പ്, പ​നാ​മ ക​നാ​ൽ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ആ​ദ്യ​ദി​നം നി​കു​തി നി​ര​ക്ക് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ട്രം​പ് ന​ട​ത്തി​യി​ല്ല.