വെടിനിർത്തൽ കരാർപ്രകാരം ഇന്നു മോചിപ്പിക്കുന്നത് മൂന്നു സ്ത്രീകളെ
Sunday, January 19, 2025 1:59 AM IST
ടെൽ അവീവ്: വെടിനിർത്തൽ കരാർപ്രകാരം ഹമാസ് ആദ്യഘട്ടമായി ഇന്നു മോചിപ്പിക്കുന്നത് മൂന്നു സ്ത്രീകളെ. ഇവർ പ്രാദേശികസമയം ഇന്നു വൈകുന്നേരം നാലിന് മോചിതരാകുമെന്നാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്.
കരാറിന്റെ ആദ്യഘട്ടത്തിൽ മൊത്തം 33 ബന്ദികളെയാകും ഹമാസ് മോചിപ്പിക്കുക. പകരം ഇസ്രേലി ജയിലുകളിൽ കഴിയുന്ന 1904 പലസ്തീൻ തടവുകാരെയാകും ഇസ്രയേൽ മോചിപ്പിക്കുക.