അടുത്ത ബന്ദിമോചനം ശനിയാഴ്ച ; നാലു വനിതകൾ മോചിതരാകും
Monday, January 20, 2025 10:57 PM IST
വാഷിംഗ്ടൺ ഡിസി: വെടിനിർത്തലിന്റെ ഭാഗമായി അടുത്ത ബന്ദിമോചനം ശനിയാഴ്ച ഉണ്ടായേക്കും.
ആഴ്ചയവസാനം നാല് ഇസ്രേലി വനിതകൾകൂടി മോചിതരാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സോഷ്യൽ മീഡിയയിൽ അറിയിച്ചു.
തുടർന്ന് ഏഴു ദിവസം കൂടുന്പോൾ മൂന്നു ബന്ദികൾ വീതം മോചിതരാകുമെന്നും ബൈഡന്റെ അറിയിപ്പിൽ പറയുന്നു.
അടുത്ത ബന്ദിമോചനം ശനിയാഴ്ച വൈകുന്നേരം ആയിരിക്കുമെന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.