മാർപാപ്പയ്ക്കു വീഴ്ചയിൽ പരിക്ക്
Friday, January 17, 2025 1:05 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്കു വീണു കൈക്കു പരിക്കേറ്റതായി വത്തിക്കാൻ അറിയിച്ചു. മാർപാപ്പ താമസിക്കുന്ന സാന്ത മാർത്ത ഗസ്റ്റ് ഹൗസിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. കൈ ഒടിഞ്ഞിട്ടില്ല. എന്നിരുന്നാലും കൈ അനക്കാതിരിക്കാനായി സ്ലിംഗ്സിൽ ഇട്ടിരി ക്കുകയാണ്.
പരിക്കേറ്റെങ്കിലും മാർപാപ്പ ഇന്നലെ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കുകയും അതിഥികളെ സ്വീകരിക്കുകയും ചെയ്തതായി വത്തിക്കാന്റെ അറിയിപ്പിൽ പറയുന്നു.