ട്രംപിനെ അഭിനന്ദിച്ച് മാർപാപ്പ
Tuesday, January 21, 2025 2:32 AM IST
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റായി അധികാരമേറ്റ ട്രംപിനെ അഭിനന്ദിച്ച് ഇന്നലെ ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗിക ടെലിഗ്രാം സന്ദേശമയച്ചു.
എല്ലാവരെയും സ്വീകരിക്കുന്ന അവസരങ്ങളുടെ നാടായി അമേരിക്ക നിലനിൽക്കട്ടേയെന്നു പ്രാർഥിക്കുന്നതായി മാർപാപ്പ പറഞ്ഞു. ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്കൻ ജനത അഭിവൃദ്ധി പ്രാപിക്കുമെന്നും വിദ്വേഷത്തിനും വിവേചനത്തിനും മാറ്റിനിർത്തലിനും ഇടമില്ലാത്ത സമൂഹമായി വളരുമെന്നുമാണ് പ്രതീക്ഷയെന്നും മാർപാപ്പ പറഞ്ഞു.
അതേസമയം, കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള ട്രംപിന്റെ തീരുമാനം നാണക്കേടാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. ഈ തീരുമാനം കാരണം, നയാപൈസയില്ലാതെ ഒരുപാട് പ്രശ്നങ്ങളിൽ നട്ടംതിരിയുന്ന പാവങ്ങളെ കൂടുതൽ ദരിദ്രനാക്കും. ഇതുകൊണ്ട് ഒരു നേട്ടവുമില്ല. ഇതല്ല പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴി. കാര്യങ്ങൾ പരിഹരിക്കേണ്ടത് ഇങ്ങനെയല്ലെന്നും മാർപാപ്പ പറഞ്ഞു.